എൽബിഡബ്ല്യു വിവാദം ; സാക്ക് ക്രാവ്ളി ഔട്ട് അല്ല എന്നു ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്
തൻ്റെ ഓപ്പണിംഗ് ബാറ്റർ സാക് ക്രാവ്ളി തെറ്റായ ഡിആർഎസ് കോളില്‍ ആണ് പുറത്ത് ആയത് എന്നു ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് മല്‍സരശേഷം മാധ്യമങ്ങളോട് പറഞ്ഞു.തൻ്റെ രണ്ട് ഇന്നിംഗ്സുകളിലായി 76, 73 റൺസ് നേടിയ ക്രാളിയാണ് ഇംഗ്ലണ്ടിനു വേണ്ടി രണ്ടാം ടെസ്റ്റില്‍ ഏറ്റവും നന്നായി ബാറ്റ് വീശിയത്.ഇന്ത്യൻ ബൗളർമാരെ ആക്രമിച്ചും പ്രതിരോധിച്ചും മികച്ച രീതിയില്‍ ബാറ്റ് വീശിയ താരം ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് വലിയ തലവേദന ആയിരുന്നു സൃഷ്ട്ടിച്ചത്.
“ഗെയിമിലെ സാങ്കേതികവിദ്യ മികച്ചത് തന്നെ ആണ്.എന്നാല്‍ അത് ഒരിയ്ക്കലും നൂറു ശതമാനം ആയിരിക്കില്ല എന്നു നിങ്ങള്‍ മനസിലാക്കണം.എൻ്റെ വ്യക്തിപരമായ അഭിപ്രായം പറയുകയാണ് എങ്കില്‍ ക്രാവ്ളിയുടെ ഔട്ട് സാങ്കേതിക വിദ്യക്ക് തെറ്റി പറ്റിയിരിക്കുന്നു എന്നതാണ്.”മല്‍സരശേഷം ബെൻ സ്റ്റോക്സ് പറഞ്ഞു.തിങ്കളാഴ്ച രാവിലെ ടീമിലെ രണ്ട് കളിക്കാർ അസുഖബാധിതരായി ഉണർന്നതായും സ്റ്റോക്സ് അറിയിച്ചു. രണ്ടാം ഇന്നിംഗ്സിൽ ബാറ്റ് ചെയ്ത ബെൻ ഫോക്സ്, ഒല്ലി പോപ്പ്, ടോം ഹാർട്ട്ലി എന്നിവർ അസുഖത്തോടെ ആണ് കളിച്ചത് എന്നും അദ്ദേഹം പറഞ്ഞു.