ഡേവിഡ് മോയസ് വെസ്റ്റ് ഹാം യുണൈറ്റഡുമായി പുതിയ രണ്ടര വർഷത്തെ കരാർ ഒപ്പിടാൻ ഒരുങ്ങുന്നു
വെസ്റ്റ് ഹാം യുണൈറ്റഡ് മാനേജർ ഡേവിഡ് മോയസ് ക്ലബ്ബുമായി പുതിയ രണ്ടര വർഷത്തെ കരാർ ഒപ്പിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്.അദ്ദേഹത്തിന്റെ നിലവിലെ കരാർ സീസണിന്റെ അവസാനത്തോടെ പൂര്‍ത്തിയാകും.വെസ്റ്റ് ഹാമിന്റെ മാനേജര്‍ റോളില്‍ ഇദ്ദേഹം നാലര വര്‍ഷമായി സേവനം അനുഷ്ട്ടിക്കാന്‍ തുടങ്ങിയിട്ട്.
സ്കൈ സ്പോർട്സ് ന്യൂസ് പറയുന്നതനുസരിച്ച്, ഡീൽ ഇതുവരെ പൂർത്തിയായിട്ടില്ലെങ്കിലും 2026 വരെ ആയിരിയ്ക്കും പുതിയ കരാര്‍.കഴിഞ്ഞ സീസണിൽ യൂറോപ്പ കോൺഫറൻസ് ലീഗ് പ്രതാപത്തിലേക്ക് ഹാമേഴ്സിനെ നയിച്ച മാനേജര്‍ 58 വർഷത്തെ ആദ്യത്തെ യൂറോപ്പിയന്‍ ട്രോഫിയാണ് ക്ലബിന് നേടി കൊടുത്തത്.ഗ്ലാസ്ഗോയിൽ ജനിച്ച ബോസ് 2020-21, 2021-22 കാമ്പെയ്നുകളിൽ ക്ലബ്ബിനെ യൂറോപ്പ ലീഗ് സെമിഫൈനലിലേക്കും പ്രീമിയർ ലീഗില്‍ ടോപ് സെവന് പൊസിഷനിലേക്കും എത്തിക്കുന്നതില്‍ വിജയം നേടി.ഈ സീസണില്‍ വെസ്റ്റ് ഹാം ആറാം സ്ഥാനത്താണ്.കാര്യങ്ങള്‍ ഇപ്പോള്‍ മികച്ച രീതിയില്‍ ആണ് പോകുന്നത് എങ്കിലും ഇതിന് മുന്നേ പല അവസരങ്ങളിലും മാനേജറെ പുറത്താക്കാന്‍ വെസ്റ്റ് ഹാം തീരുമാനിച്ചിരുന്നു.