ഇന്ത്യക്ക് ചെക്ക് വെച്ച് ഡീൻ എൽഗർ
കെ എൽ രാഹുലിന്റെ സെഞ്ചുറി മികവിനെ ചോദ്യം ചെയ്തു കൊണ്ട് ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ ഡീൻ എൽഗർ.അദ്ദേഹത്തിന്റെ മികവില്‍ ഇന്ത്യന്‍ ബോളിങ്ങിനെ മറികടന്നു സൌത്ത് ആഫ്രിക്ക ഇന്ത്യക്കെതിരെ ലീഡ് നേടിയിരിക്കുന്നു.രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ചു വിക്കറ്റ് നഷ്ട്ടത്തില്‍ ദക്ഷിണാഫ്രിക്ക 256 റണ്‍സ് നേടിയിട്ടുണ്ട്.ഇന്ത്യക്കെതിരെ പതിനൊന്നു റണ്‍സ് ലീഡ്.
211 പന്തില്‍ 140 റണ്‍സ് എടുത്ത ഡീൻ എൽഗർ ഇല്ലായിരുന്നു എങ്കില്‍ ഈ നിലക്ക് എത്താന്‍ ദക്ഷിണാഫ്രിക്കക്ക് കഴിയില്ലായിരുന്നു.ഒരറ്റത്ത് വിക്കറ്റുകള്‍ വീണ് കൊണ്ടിരിക്കുമ്പോഴും ഓപ്പണര്‍ ആയ അദ്ദേഹം സ്കോര്‍ മുന്നോട്ട് കൊണ്ട് പോയി കൊണ്ടിരുന്നു.അദ്ദേഹത്തിന് കുറച്ച് എങ്കിലും പിന്തുണ നല്‍കിയത് ഡേവിഡ് ബെഡിങ്ഹാമും (56 റണ്‍സ് ), ടോണി ഡി സോർസിയും (28 റണ്‍സ് ) ആയിരുന്നു.മൂന്നാം ദിനമായ ഇന്ന് എള്ഗറിനെ എത്രയും പെട്ടെന്നു പുറത്താക്കി കൊണ്ട് മല്‍സരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ലക്ഷ്യത്തില്‍ ആയിരിയ്ക്കും ഇന്ത്യന്‍ ബോളര്‍മാര്‍.രണ്ടാം ദിനത്തില്‍ കളി തുടങ്ങിയ ഇന്ത്യക്ക് കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.101 റണ്‍സ് തികച്ച രാഹുലിന്റെ സാന്നിധ്യത്തില്‍ ആണ് സ്കോര്‍ ഇത്രയെങ്കിലും എത്തിയത്.