പാലസ് ചലഞ്ച് മറികടന്ന് ചെല്‍സി
ബുധനാഴ്ച നടന്ന പ്രീമിയർ ലീഗ് ലണ്ടൻ ഡെർബിയിൽ ക്രിസ്റ്റല്‍ പാലസിനെ മലര്‍ത്തിയടിച്ച് ചെല്‍സി.തങ്ങളുടെ ഹോമില്‍ നടന്ന മല്‍സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ആണ് ലണ്ടന്‍ ബ്ലൂസ് വിജയം നേടിയത്.89 ആം മിനുട്ടില്‍ സബ് പ്ലേയര്‍ നോനി മഡ്യൂകെയുടെ പെനാല്‍റ്റി ഗോള്‍ ആണ് ചെല്‍സിയെ ഇത്തവണ രക്ഷിച്ചത്.
പതിമൂന്നാം മിനുട്ടില്‍ തന്നെ ചെല്‍സിക്ക് ലീഡ് നല്കാന് ഉക്രെയിന് മിഡ്ഫീല്‍ഡര്‍ ആയ മൈഖൈലോ മുദ്രിക്കിന് കഴിഞ്ഞു.എന്നാല്‍ ഈ ഗോളിന് ശേഷം മല്‍സരത്തില്‍ ചെല്‍സിയുടെ അലസതയാണ് കണ്ടത്.ഇത് അവര്‍ക്ക് തന്നെ വിനയായി.ആദ്യ പകുതിയുടെ അവസാന നിമിഷത്തില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ ഇരുന്ന പാലസ് താരം മൈക്കൽ ഒലിസ് ചെല്‍സിയെ സമനിലയിലേക്ക് വലിച്ചിട്ടു.രണ്ടാം പകുതിയില്‍ വിജയ ഗോളിനായി ചെല്‍സി മുന്നേറിയപ്പോള്‍ പാലസ് ഉറച്ച പ്രതിരോദത്തോടെ അവരുടെ എല്ലാം നീക്കങ്ങളെയും തടുത്തിട്ടു.76 ആം മിനുട്ടില്‍ നിക്കോളാസ് ജാക്സണ് നേടിയ ഗോള്‍ ഓഫ് സൈഡ് ആയതും ചെല്‍സിയുടെ സമ്മര്‍ദം വര്‍ധിപ്പിച്ചു.മറ്റൊരു സമനിലകുരുക്കിലേക്ക് ആയിരുന്നു ചെല്‍സിയുടെ അപ്പോഴത്തെ പ്രയാണം.എന്നാല്‍ എല്ലാം മാറ്റി മറച്ചത് 89 ആം മിനുട്ടിലെ നോനി ഡ്യൂകെയുടെ പെനാല്‍റ്റി ഗോള്‍ ആയിരുന്നു.വിജയത്തോടെ ചെല്‍സി വീണ്ടും പഴയ പത്താം സ്ഥാനത്തേക്ക് തിരിച്ചെത്തിയിരിക്കുന്നു.






































