സൂപ്പര്‍ ലീഗ് യാഥാര്‍ഥ്യം ആയാല്‍ , ബാഴ്സക്കും റയലിനും ലഭിക്കാന്‍ പോകുന്നത് 1 ബില്യണ്‍ യൂറോ !!!!!!!!!!!!
യൂറോപ്യൻ സൂപ്പർ ലീഗ് ഭാവിയിൽ നടക്കുകയാണെങ്കിൽ ബാഴ്സലോണയ്ക്കും റയൽ മാഡ്രിഡിനും 1 ബില്യൺ യൂറോ ലോയൽറ്റി പേയ്മെന്റ് ലഭിക്കുമെന്ന് റിപ്പോർട്ട്.12 ക്ലബ്ബുകളിൽ നിന്ന് 2021 ഏപ്രിലിൽ തുടങ്ങിയ പ്രോജക്റ്റ് ഫിഫയില്‍ നിന്നും യുവെഫയില് നിന്നും ഇതിനുപുറമേ ആരാധകരില്‍ നിന്നും വിമര്‍ശനം കേട്ടതിനാല്‍ പിന്‍വലിച്ചിരുന്നു.അപ്പോഴും പ്രൊജെക്റ്റിന് പിന്തുണ അറിയിച്ചത് ആകപ്പാടെ ബാഴ്സയും റയല്‍ മാഡ്രിഡും മാത്രം ആയിരുന്നു.
ഫിഫയും യുവേഫയും ക്ലബ്ബുകളെയും കളിക്കാരെയും മത്സരങ്ങളിൽ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി എങ്കിലും ഇപ്പോഴത്തെ വിധി പ്രകാരം അത് സാധിക്കില്ല എന്ന് യൂറോപ്യൻ കോടതി വിധിച്ചിട്ടുണ്ട്.പ്രധാന പിന്തുണക്കാരായ A22 സ്പോർട്സിനൊപ്പം എത്രയും പെട്ടെന്നു പദ്ധതികള്‍ മുന്നോട്ട് കൊണ്ട് പോകാനുള്ള ലക്ഷ്യത്തില്‍ ആണ് സ്പാനിഷ് ക്ലബുകള്‍.പ്രീമിയർ ലീഗിലെ ക്ലബുകളും എസി മിലാൻ, ഇന്റർ മിലാൻ, അത്ലറ്റിക്കോ മാഡ്രിഡ് എന്നിവരും ഇപ്പൊഴും പ്രൊജെക്റ്റിനെതിരെ തന്നെ ആണ്.ഇതിന് ആകെ പിന്തുണ നല്‍കിയിരിക്കുന്നത് നാപോളി ടീം മാത്രം ആണ്.നിലവിലെ സാഹചര്യത്തില്‍ സൂപ്പര്‍ ലീഗ് നടക്കാന്‍ സാധ്യത കുറവ് ആണ് എങ്കിലും ഇത് എങ്ങനെ എങ്കിലും നടത്തി എടുക്കാന്‍ കഴിഞ്ഞാല്‍ ബാഴ്സ,റയല്‍ ക്ലബുകള്‍ക്ക് അത് ഉണ്ടാക്കി കൊടുക്കുന്ന ലാഭം വളരെ വലുത് തന്നെ ആണ്.