സൌദി പ്രോ ലീഗ് ചാംപ്യന്മാരെ തകര്‍ക്കാന്‍ ഒരുങ്ങി അല്‍ നാസര്‍
2023-ലെ അവരുടെ അവസാന ആഭ്യന്തര ഹോം മത്സരത്തിൽ, അൽ ഇത്തിഹാദ് ചൊവ്വാഴ്ച ജിദ്ദയിലെ പ്രിൻസ് അബ്ദുല്ല അൽ-ഫൈസൽ സ്റ്റേഡിയത്തിൽ അല്‍ നാസറിനെ നേരിടാന്‍ ഒരുങ്ങുന്നു.നിലവിലെ സൗദി പ്രോ ലീഗ് ചാമ്പ്യന്മാർ വാരാന്ത്യത്തിൽ അൽ-റെയ്ദിനോട് 3-1 ന് തോറ്റ് പട്ടികയിൽ ആറാം സ്ഥാനത്തേക്ക് തെന്നി വീണു.
കഴിഞ്ഞ സീസണിലെ ഫോം ഈ സീസണില്‍ തുടരാന്‍ കഴിയാത്തത് ഈ ടീമിന് വലിയൊരു തിരിച്ചടിയായി മാറി കൊണ്ടിരിക്കുകയാണ്.മോശം പ്രകടനത്തിന്റെ പേരില്‍ മാനേജര്‍ ആയ നൂനോ എസ്പ്പൃട്ടോ സാന്റോസിനെ പുറത്താക്കി പകരം അര്‍ജന്‍ട്ടയിന്‍ മാനേജര്‍ മാഴ്സെലോ ഗയാർഡോയെ കൊണ്ട് വന്നു.അദ്ദേഹം വന്നതിനു ശേഷം നാല് സൗദി പ്രോ ലീഗ് മത്സരങ്ങളിൽ നിന്ന് ഒരു വിജയം മാത്രമാണ് നേടാന്‍ കഴിഞ്ഞത്.മറുഭാഗത്ത് ലീഗില്‍ രണ്ടാം സ്ഥാനത്തുള്ള അല്‍ നാസര്‍ തങ്ങളുടെ പോരാട്ടം തുടരും.നിലവില്‍ ഒന്നാം സ്ഥാനത്തുള്ള അല്‍ ഹിലാല്‍ പത്തു പോയിന്റിന് മുന്നില്‍ ആണ് എങ്കിലും തങ്ങളുടെ യാത്ര മികച്ച ഫോമില്‍ തുടരാന്‍ തന്നെ ആണ് റൊണാള്‍ഡോയുടെയും സംഘത്തിന്റെയും തീരുമാനം.