റയൽ മാഡ്രിഡ് ബെല്ലിംഗ്ഹാമിനെ അമിതമായി ആശ്രയിക്കുന്നില്ല – ആൻസലോട്ടി
ഞായറാഴ്ച ലാലിഗയിൽ റയോ വല്ലക്കാനോയോട് ടീം 0-0 ന് സമനിലയിൽ പിരിഞ്ഞതിന് ശേഷം ജൂഡ് ബെല്ലിംഗ്ഹാമിന്റെ സാന്നിധ്യം റയൽ മാഡ്രിഡ് അമിതമായി ആശ്രയിക്കുന്നുവെന്ന ആരോപണം തീര്‍ത്തൂം തെറ്റ് ആണ് എന്ന് കാർലോ ആൻസലോട്ടി നിഷേധിച്ചു.സാന്റിയാഗോ ബെർണബ്യൂവിൽ നടന്ന ഗോൾരഹിത സമനില മല്‍സരത്തില്‍ ഈ സീസണിൽ ആദ്യമായാണ് മാഡ്രിഡ് സ്‌കോർ ചെയ്യുന്നതിൽ പരാജയപ്പെട്ടത്.
താന്‍ നിരാശന്‍ ആണ് എങ്കില്‍ അത് മല്‍സരഫലത്തില്‍ ആണ് എന്നും എന്നാല്‍ ടീം കളിച്ച രീതിയെ കുറിച്ച് ഒട്ടും ആശങ്ക തനിക്ക് ഇല്ല എന്ന് അന്‍സാലോട്ടി പറഞ്ഞു.ടീമില്‍ വിനീഷ്യസ്,ഫെഡറിക്കോ വാല്‍വറഡേയ് ,ജോസെലൂ എന്നിവര്‍ ഇന്നലെ നന്നായി കളിച്ചു എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.തോളിനു പരിക്കേറ്റ ജൂഡ് ബെലിങ്ഹാം നാളെ മെഡിക്കല്‍ ടീമില്‍ നിന്നും ചെക്കപ്പ് നടത്തും എന്നും താരത്തിന്‍റെ പരിക്ക് സാരം ഉള്ളതല്ല എന്നും കോച്ച് പറഞ്ഞു.






































