Cricket cricket worldcup Cricket-International Epic matches and incidents IPL IPL-Team legends Renji Trophy Top News

ലോക്കി ഫെർഗൂസൺ പാകിസ്ഥാനെതിരായ മല്‍സരത്തില്‍ തിരിച്ചെത്തും

November 2, 2023

ലോക്കി ഫെർഗൂസൺ പാകിസ്ഥാനെതിരായ മല്‍സരത്തില്‍ തിരിച്ചെത്തും

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിൽ പരിക്കേറ്റ് പുറത്തായ ന്യൂസിലൻഡ് പേസർ ലോക്കി ഫെർഗൂസൺ ഇപ്പോൾ ഫിറ്റാണ്.ശനിയാഴ്ച പാക്കിസ്ഥാനെതിരായ കിവികളുടെ മല്‍സരം കളിയ്ക്കാന്‍ താരം തിരിച്ചെത്തും എന്ന് അവര്‍ അറിയിച്ച് കഴിഞ്ഞു.ഫെർഗൂസണ്  കഴിഞ്ഞ ശനിയാഴ്ച ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിൽ ആണ് പരിക്ക് സംഭവിച്ചത്.

Mark Chapman: Know more about New Zealand cricket's latest batting sensation

ലോക്കി ഫെർഗൂസന്റെ വലതുഭാഗത്തെ  അക്കില്ലസിന്റെ സ്‌കാൻ പരിശോധിച്ചപ്പോൾ കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും ശനിയാഴ്ച്ച പാകിസ്ഥാനെതിരെ ബെംഗളൂരുവിൽ നടക്കുന്ന മത്സരത്തിൽ അദ്ദേഹം പൂര്‍ണ ഫിറ്റ്നസോടെ കളിക്കും എന്നും ന്യൂസിലൻഡ് ക്രിക്കറ്റ് ബോര്‍ഡ്  വ്യക്തമാക്കി.ലോകകപ്പ് ടൂര്‍ണമെന്‍റ് അവസാന ലാപ്പിലേക്ക് കടക്കുമ്പോള്‍ ബ്ലാക്ക് ക്യാപ്‌സ് തുടർച്ചയായ പരിക്കുകളാൽ വലയുകയാണ്.നായകൻ കെയ്ൻ വില്യംസൺ ഉൾപ്പെടെ അഞ്ചോളം കളിക്കാർ പരിക്കിന്റെ പിടിയിലാണ്. ഫെർഗൂസണും മാർക്ക് ചാപ്‌മാനും കാഫ് മസിലില്‍ നേരിയ പരിക്ക് അനുഭവപ്പെടുന്നുണ്ട്,ഇത് കൂടാതെ മാറ്റ് ഹെൻറി, ജെയിംസ് നീഷാം എന്നിവർക്കും ബുധനാഴ്ച പരിക്കേറ്റിരുന്നു.

Leave a comment