ഇന്ത്യയിലെ വായു മലിനീകരണം നേരിടാൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരങ്ങൾ ഇൻഹേലറുകളെ ആശ്രയിക്കുന്നു
2023 ക്രിക്കറ്റ് ലോകകപ്പ് കാമ്പെയ്‌നിനിടെ പ്രധാന നഗരങ്ങളിലെ ഉയർന്ന മലിനീകരണ തോത് കൈകാര്യം ചെയ്യാൻ ഇംഗ്ലണ്ട് ക്രിക്കറ്റ് കളിക്കാർ ഇൻഹേലറുകൾ ഇടയ്ക്കിടെ ഉപയോഗിക്കുന്നു എന്ന വാര്‍ത്ത പുറത്ത് വന്നത് ഇന്ത്യൻ ക്രിക്കറ്റ് ബോര്‍ഡിന് ക്ഷീണം ആയി.ആസ്തമ ബാധിച്ചവർ സാധാരണയായി ഉപയോഗിക്കുന്ന ഇൻഹേലറുകൾ ഉപയോഗിക്കാന്‍ ക്രിക്കറ്റ് താരങ്ങള്‍ നിര്‍ബന്ധിതര്‍ ആയി എന്ന് റിപ്പോര്‍ട്ട് നല്‍കിയത് ബ്രിട്ടീഷ് പത്രമായ ‘ഐ’ ആണ്.
ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിന് മുന്നോടിയായുള്ള പരിശീലനത്തിനിടെ ടെസ്റ്റ് ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സ് ഇൻഹേലറുകൾ ഉപയോഗിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു.ഡൽഹിയിലെ വായു ഗുണനിലവാരം വ്യാഴാഴ്ച 400 കടന്ന് ‘സിവിയർ’ വിഭാഗത്തിൽ പ്രവേശിച്ചു.അതിനു തൊട്ട് പിന്നാലേ തന്നെ ഉണ്ട് മുംബൈ.ശ്രീലങ്കൻ മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ഈ വിഷയത്തിനെതിരെ ഒച്ച ഉയര്‍ത്തിയിരുന്നു.നമ്മുടെ വരാനിരിക്കുന്ന തലമുറക്ക് ജീവിക്കാന്‍ പറ്റിയ മികച്ച ചുറ്റുപ്പാട് ഒരുക്കാന്‍ തങ്ങള്‍ സന്നദ്ധര്‍ ആവണം എന്ന് അദ്ദേഹം പറഞ്ഞു.






































