EPL 2022 European Football Foot Ball International Football Top News transfer news

പെഡ്രിയുടെ തിരിച്ചുവരവ് ബാഴ്സലോണക്ക് ഊര്‍ജം നല്കുന്നു !!!!!

November 2, 2023

പെഡ്രിയുടെ തിരിച്ചുവരവ് ബാഴ്സലോണക്ക് ഊര്‍ജം നല്കുന്നു !!!!!

കഴിഞ്ഞ രണ്ടര മാസമായി പെഡ്രിയെ സംബന്ധിച്ചിടത്തോളം വളരെ  ബുദ്ധിമുട്ടായിരുന്നു. ഓഗസ്റ്റിൽ കാഡിസിനെതിരായ മല്‍സരത്തില്‍ ആണ്  20-കാരന് പരിക്ക്  സംഭവിച്ചത്.അദ്ദേഹത്തോടൊപ്പം റോബർട്ട് ലെവൻഡോവ്‌സ്‌കി, റാഫിഞ്ഞ , ജൂൾസ് കൗണ്ടെ എന്നിവരും വിശ്രമത്തില്‍ ആയിരുന്നു.അവസാനം ലഭിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം താരം ഇപ്പോള്‍ തിരിച്ചുവരവിന് വേണ്ടി തയ്യാറെടുക്കുകയാണ്.

കഴിഞ്ഞ വാരാന്ത്യത്തിൽ അദ്ദേഹത്തിന് എൽ ക്ലാസിക്കോ നഷ്‌ടമായി. റിയൽ അരീനയിൽ റിയൽ സോസിഡാഡുമായി ഏറ്റുമുട്ടാനുള്ള ബാഴ്സലോണ ടീമില്‍ പെഡ്രി ഇടം നേടും എന്നാണ് കറ്റാലന്‍ മാധ്യമങ്ങള്‍ പറയുന്നത്.ബുധനാഴ്ച അദ്ദേഹം മുഴുവൻ പരിശീലന സെഷനും പൂർത്തിയാക്കിയതായി സ്‌പോർട് വേളിപ്പെടുത്തി.പെഡ്രിയുടെ വരവോടെ മറ്റൊരു യുവ താരമായ ഫെര്‍മിന്‍ ലോപസിന്‍റെ അവസരങ്ങള്‍ അല്പം കുറയാന്‍ സാധ്യതയുണ്ട്.ഇത് കൂടാതെ ഫ്രെങ്കി ഡി യോങ്ങും ഉടന്‍ തന്നെ തിരിച്ചെത്തും എന്നതും ബാഴ്സലോണക്ക് ശുഭ വാര്‍ത്തയാണ്.

Leave a comment