ഐഎസ്എലില്‍ മുംബൈക്ക് വിജയത്തുടക്കം
ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയെ 2-1 ന് തോൽപ്പിച്ച് മുംബൈ സിറ്റി എഫ്സി അവരുടെ ഇന്ത്യൻ സൂപ്പർ ലീഗ് കാമ്പെയിന് വിജകാരമായി ആരംഭിച്ചു.കഴിഞ്ഞ സീസണില്‍ എവിടെ നിര്‍ത്തിയോ അവിടെ നിന്നു തന്നെ ആണ് ഡെസ് ബക്കിംഗ്ഹാമിന്റെ താരങ്ങള്‍ കളിച്ച് തുടങ്ങിയത്.
കിക്ക് ഓഫ് മുതൽ തന്നെ അവരുടെ മുന്നേറ്റനിര എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ച് തുടങ്ങി.26 ആം മിനുട്ടില്‍ മികച്ച ഒരു ത്രൂ പാസില്‍ നിന്നു മുന്നേറ്റം ആരംഭിച്ച മുംബൈ ജോർജ്ജ് പെരേര ഡിയാസിലൂടെ ലീഡ് നേടി.ഇതിന് മറുപടിയായി നോർത്ത് ഈസ്റ്റ് ശക്തമായി പ്രതികരിച്ചു.മികച്ച പ്രസ്സിങ്ങിലൂടെ മുംബൈ താരങ്ങളെ അവര്‍ അവശര്‍ ആക്കി.32 ആം മിനുട്ടില്‍ പാർത്ഥിബ് ഗൊഗോയുടെ ഒരു മികച്ച ഷോട്ടില്‍ നിന്നും നോര്‍ത്ത് ഈസ്റ്റിന് സമനില ലഭിച്ചു.എന്നാല്‍ ആദ്യ പകുതി തീരുന്നതിന് മുന്‍പ് തന്നെ പെരേര ഡിയാസിലൂടെ മുംബൈ രണ്ടാമതും ഗോള്‍ കണ്ടെത്തി.വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്സിന് തൊട്ട് താഴെ നാലാം സ്ഥാനത്ത് എത്താന്‍ മുംബൈക്ക് കഴിഞ്ഞു.






































