EPL 2022 European Football Foot Ball International Football Top News transfer news

സമ്മര്‍ദം അതിശക്തം ; സ്പാനിഷ് എഫ്എ മേധാവി ലൂയിസ് റൂബിയാലെസ് രാജിവച്ചു

August 25, 2023

സമ്മര്‍ദം അതിശക്തം ; സ്പാനിഷ് എഫ്എ മേധാവി ലൂയിസ് റൂബിയാലെസ് രാജിവച്ചു

സമ്മതം ഇല്ലാതെ ചുംബിച്ചതിനെ ബന്ധപ്പെട്ട സംഭവത്തിൽ ഫിഫ അച്ചടക്ക നടപടികൾ ആരംഭിച്ചതിനെത്തുടർന്ന് സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ (ആർഎഫ്ഇഎഫ്) പ്രസിഡന്റ് ലൂയിസ് റൂബിയാലെസ് രാജിവയ്ക്കാൻ ഒരുങ്ങുന്നു.സ്പെയിൻ വനിതാ ലോകകപ്പ് 2023 വിജയത്തിന്റെ ആഘോഷത്തിനിടെ ജെന്നി ഹെർമോസോയുടെ ചുണ്ടിൽ ചുംബിച്ചതിന് റുബിയാലെസ് വിമർശനത്തിന് വിധേയനായിരുന്നു.

ഈ സംഭവം സ്‌പെയിനിനകത്തും അന്തർദേശീയ തലത്തിലും വലിയ പ്രതിഷേധത്തിന് കാരണമായി, സർക്കാർ മന്ത്രിമാർ ഉൾപ്പെടെയുള്ള പ്രമുഖര്‍  അദ്ദേഹത്തിന്റെ രാജിക്കായി ഒച്ച ഉയര്‍ത്തി.പരസ്യമായ വീഡിയോ മാപ്പ് അദ്ദേഹം നടത്തി എങ്കിലും “ഇത്തരം പ്രവർത്തനങ്ങൾ ഒരിക്കലും ശിക്ഷിക്കപ്പെടാതെ പോകരുത്” എന്ന് ഹെർമോസോ പരസ്യമായി രേഖപ്പെടുത്തിയതോടെ റൂബിയാലെസിനുമേല്‍ ഉള്ള സമ്മര്‍ദം അതിരൂക്ഷമായി.എക്‌സ്‌ട്രീമദുര ഫുട്‌ബോൾ ഫെഡറേഷന്റെ തലവൻ പെഡ്രോ റോച്ച, അൻഡലൂഷ്യൻ ഫെഡറേഷന്റെ നേതാവ് പാബ്ലോ ലൊസാനോ എന്നിവര്‍ ആണ് റൂബിയാലെസിന് ശേഷം സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ  പ്രസിഡന്റ് ആയി ചുമതല്‍ ഏല്‍ക്കാന്‍ സാധ്യത.

Leave a comment