ഗത്യന്തരം ഇല്ലാതെ ലെന്‍ഗ്ലറ്റിനെ ബാഴ്സലോണ റെജിസ്റ്റര്‍ ചെയ്തു
ക്ലെമന്റ് ലെങ്‌ലെറ്റിനെ വിൽക്കാനുള്ള പദ്ധതി വിജയകരം ആവാത്തതിനെ തുടര്‍ന്ന് ബാഴ്സലോണ താരത്തിനെ ഈ സീസണില്‍ റെജിസ്റ്റര്‍ ചെയ്തിരിക്കുന്നു.അടുത്ത ആഴ്ചകളിൽ സൗദി അറേബ്യയിൽ നിന്ന് താരത്തിനെ സൈന്‍ ചെയ്യാന്‍ താല്പര്യം ഉണ്ടായിരുന്നു എങ്കിലും താരം യൂറോപ്പില്‍ തുടരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആ ഡീല്‍ പൂര്‍ത്തിയാക്കാന്‍ ബാഴ്സക്ക് കഴിഞ്ഞില്ല.
ലോണിൽ കഴിഞ്ഞ സീസണിൽ ചെലവഴിച്ച ടോട്ടൻഹാം ഹോട്‌സ്‌പറിലേക്ക് ലെങ്‌ലെറ്റ് മടങ്ങിയെത്തുമെന്ന് തുടക്കത്തിൽ പ്രതീക്ഷിച്ചിരുന്നു. എന്നിരുന്നാലും ബാഴ്സലോണ ആവശ്യപ്പെട്ട ലോണ്‍ തുക(15 മില്യൺ യൂറോ ) നല്‍കാന്‍ ടോട്ടന്‍ഹാം തയ്യാറല്ല.ബാഴ്സ സ്ക്വാഡില്‍ താരം പ്രതിരോധ മേഘലയില്‍ ഏറ്റവും മോശം ഫോമില്‍ ഉള്ള താരമാണ്.താരത്തിനെ ഉപയോഗിക്കാന്‍ ബാഴ്സക്ക് ഒരു തരത്തിലും താല്‍പര്യം ഇല്ല.ഇത് കൂടാതെ 26 മില്യണ്‍ യൂറോ സാലറിയും താരം ബാഴ്സയില്‍ നിന്ന് ഈടാക്കുന്നുണ്ട്.താരത്തിനെ വില്‍ക്കാന്‍ ഇനിയും ബാഴ്സ സ്പോര്‍ട്ടിങ്ങ് ഡയറക്ടര്‍ ഡേക്കോ ശ്രമം നടത്തുന്നുണ്ട് എങ്കിലും അത് പ്രാവര്‍ത്തികമാവാന്‍ സാധ്യത വളരെ വളരെ കുറവ് ആണ്.






































