ബെർണാഡോ സിൽവ മാഞ്ചസ്റ്റർ സിറ്റിയുമായി പുതിയ കരാർ ഒപ്പിട്ടേക്കും
കഴിഞ്ഞ ആഴ്ച്ചയില്‍ അറ്റാക്കിംഗ് മിഡ്ഫീൽഡർ ബെർണാഡോ സിൽവയ്ക്ക് മാഞ്ചസ്റ്റർ സിറ്റി പുതിയ കരാർ വാഗ്ദാനം ചെയ്തിരുന്നു.ബാഴ്‌സലോണ, പാരീസ് സെന്റ് ജെർമെയ്ൻ എന്നിവിടങ്ങളിൽ നിന്നും സൗദി അറേബ്യയിലെ ക്ലബ്ബുകളിൽ നിന്നും താൽപ്പര്യം ആകർഷിച്ച 29 കാരനായ സിൽവ സിറ്റിയുമായി ഒപ്പിടാന്‍ പോകുന്ന കരാറിന്‍റെ കാലാവധി രണ്ടു വര്‍ഷമാണ്.
ഇൽകെ ഗുണ്ടോഗൻ, റിയാദ് മഹ്‌റസ് എന്നിവരെ നഷ്ട്ടപ്പെട്ട സിറ്റിക്ക് സിൽവയെ നിലനിര്‍ത്തണം എന്നുള്ള നിര്‍ബന്ധം ഉണ്ടായിരുന്നു.43 മില്യൺ പൗണ്ടിന് എഎസ് മൊണാക്കോയിൽ നിന്ന് ചേർന്നത് മുതൽ പെപ്പിന്റെ സിസ്ട്ടതില്‍ തിളങ്ങാന്‍ പോര്‍ച്ചുഗീസ് താരത്തിനു കഴിഞ്ഞിട്ടുണ്ട്.മുന്‍പ് മിഡ്ഫീല്‍ഡ് റോളില്‍ കളിച്ചിരുന്ന താരം ഇപ്പോള്‍ ഫോര്‍വേഡ് ലൈനില്‍ റൈറ്റ് വിങ്ങര്‍ ആയാണ് കളിക്കുന്നത്.വെള്ളിയാഴ്ച ടർഫ് മൂറിൽ ബേൺലിക്കെതിരെ മാഞ്ചസ്റ്റർ സിറ്റിയുടെ ഉദ്ഘാടന മത്സരത്തില്‍ 90 മിനിട്ടും അദ്ദേഹം കളിച്ചു.