കെവിന്‍ ഡി ബ്രൂയ്നക്ക് ഹാംസ്ട്രിംഗ് ഇഞ്ചുറി ; നാല് മാസത്തോളം വിശ്രമം വേണ്ടി വരും എന്ന് പെപ്പ്
ഹാംസ്ട്രിംഗ് പരിക്ക് മൂലം മാഞ്ചസ്റ്റർ സിറ്റിയുടെ മധ്യനിര താരം കെവിൻ ഡി ബ്രൂയ്‌ന നാല് മാസം വരെ പിച്ചിനു പുറത്ത് ഇരിക്കും.സിറ്റി മാനേജർ പെപ് ഗ്വാർഡിയോള ഡി ബ്രൂയ്‌നെക്കുറിച്ചുള്ള വാര്‍ത്ത മാധ്യമങ്ങള്‍ക്ക് നല്‍കിയത്.ശസ്ത്രക്രിയ ആവശ്യമാണോ എന്നതിനെക്കുറിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച ബേൺലിക്കെതിരെ നടന്ന സിറ്റിയുടെ പ്രീമിയർ ലീഗ് മത്സരത്തിന്റെ ആദ്യ പകുതിയുടെ മധ്യത്തിൽ ഡിബ്രൂയ്‌ന ഹാംസ്ട്രിംഗ് പരിക്ക് മൂലം പിച്ചില്‍ നിന്നും കയറി.ജൂണിൽ ഇന്റർ മിലാനെതിരായ ചാമ്പ്യൻസ് ലീഗ് ഫൈനലിലും താരത്തിനു ഇത് തന്നെ ആണ് സംഭവിച്ചത്.താരം പ്രീസീസണിൽ ഒരു മിനിറ്റ് പോലും കളിച്ചിരുന്നില്ല.ആഗസ്ത് 6 ന് കമ്മ്യൂണിറ്റി ഷീൽഡിൽ രണ്ടാം പകുതിയിൽ ആണ് താരം ആദ്യമായി ഈ സീസണില്‍ കളിക്കാന്‍ ഇറങ്ങിയത്.