ട്രാൻസ്ഫർ റൂമർസ് : കുട്ടീഞ്ഞോക്കു വേണ്ടി ആർസെനൽ
ആർസെനലിനെ ചുറ്റിപ്പറ്റി ഞെട്ടിക്കുന്ന ട്രാൻസ്ഫർ വാർത്തകൾ അവസാനിക്കുന്നില്ല. ഏറ്റവുമൊടുവിലായി ബാഴ്‌സലോണയുടെ 135മില്യൺ പൗണ്ട് റെക്കോർഡ് സൈനിങ് ആയ ബ്രസീലിയൻ താരം ഫിലിപ്പ് കൂട്ടീഞ്ഞോ ആര്സെനലിലേക്ക് ലോണിൽ വന്നേക്കും എന്ന സൂചനകളാണ് പുറത്ത് വരുന്നത്. ഞായറാഴ്ച നടക്കുന്ന ആർസെനാൽ -ബാർസ മത്സരത്തിനിടെ ഇത് സംബന്ധിച്ച ചർച്ചകൾ ഉണ്ടായേക്കുമെന്ന് ദി സൺ റിപ്പോർട്ട് ചെയ്തു.
2018ഇൽ റെക്കോർഡ് തുകക്ക് ലിവർപൂളിൽ നിന്നു ടീമിലെത്തിയ ശേഷം പ്രീമിയർ ലീഗിലെ മികവ് പുലർത്താനാവാത്ത കുട്ടീഞ്ഞോയെ ഈ ട്രാൻസ്ഫെറിൽ വിൽക്കാനായി ബാർസ ശ്രമിച്ചുവെങ്കിലും ഫലം കാണാത്തതിനാലാണ് ലോണിൽ ശ്രമങ്ങളിലേക്ക് നീങ്ങിയതെന്നും , ഏകദേശം 25മില്യൺ പൗണ്ട് ആണ് ലോൺ തുകയായി ബാർസ നിശ്ചയിച്ചിട്ടുള്ളതെന്നും ചില സ്പാനിഷ് മാധ്യമങ്ങളും ഇന്ന് റിപ്പോർട്ട് ചെയ്തു. ഇപ്പോൾ തന്നെ മികച്ച അറ്റാക്കിങ് നിരയുള്ള ഗണ്ണേഴ്‌സ് ഇനി ഒരു ഡിഫെൻഡറുടെ ഡീൽ നടത്താതെ മറ്റൊരു അറ്റാക്കിങ് പൊസിഷനിൽ ഒരു സൈനിങ്ങ് നടത്തുമോ എന്നത് കാത്തിരുന്നു കാണാം.