ഇന്ത്യന്‍ ടീമിന്റെ ബൗളിംഗ് പരീശിലക സ്ഥാനത്തേയ്ക്ക് വെങ്കടേഷ് പ്രസാദ് അപേക്ഷ നൽകി
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ബൗളിംഗ് പരീശിലക സ്ഥാനത്തേയ്ക്ക് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വെങ്കടേഷ് പ്രസാദ് അപേക്ഷ നൽകി. വെസ്റ്റിന്‍ഡീസ് പരമ്പരയോട്കൂടി രവി ശാസ്ത്രിയുടെയും സപ്പോര്‍ട്ടിങ് സ്റ്റാഫുകളുടെയും കാലാവധി അവസാനിക്കും. പുതിയ പരിശീലകനെയും. മറ്റ് അംഗങ്ങളെയും നിയമിക്കാൻ ഒരുങ്ങുകായാണ് ബിസിസിഐ. ഇതിന്റെ ഭാഗമായി ബിസിസിഐ അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. നിലവിൽ മഹേള ജയവര്‍ധനെ, ടോം മൂഡി, വീരേന്ദര്‍ സെവാഗ്, മൈക്ക് ഹസി, റോബിൻ സിങ് എന്നിവർ മുഖ്യ പരിശീലക സ്ഥാനത്തേക്കും, ജോണ്ടി റോഡ്‌സ് ഫീൽഡിങ് പരിശീലക സ്ഥാനത്തേക്കും അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. വെങ്കടേഷ് പ്രസാദ് ടീമിന്റെ മുന്‍ ബൗളിംഗ് കോച്ചുകൂടിയാണ്.

വെങ്കടേഷ് പ്രസാദ് 1994-ൽ ആണ് ആദ്യ മത്സരത്തിന് ഇറങ്ങിയത്. 1994 മുതൽ 2001 വരെ ഇന്ത്യൻ ടീമിനായി താരം കളിച്ചിട്ടുണ്ട്. 33 ടെസ്റ്റുകളും 162 ഏകദിനങ്ങളും അദ്ദേഹം ഈ കാലയളവിൽ കളിച്ചു. 2007 മുതൽ 2009 വരെ ഇന്ത്യൻ ടീമിന്റെ ബൗളിംഗ് പരിശീലകനായിരുന്ന. 161 ഏകദിന മൽസരങ്ങളിൽ നിന്നായി 196 വിക്കറ്റുകളും 33 ടെസ്റ്റ് മൽസരങ്ങളിൽ നിന്നായി 96 വിക്കറ്റുകളും പ്രസാദ് നേടിയിട്ടുണ്ട്. പരിശീലകനാകാനുള്ള യോഗ്യത 60 വയസിൽ താഴെയും, 50 ഏകദിനങ്ങളിലും 30 ടെസ്റ്റ് മത്സരങ്ങളിലും കളിചിട്ടുണ്ടാകണം എന്നതാണ്. ഈ മാസം അവസാനം വരെയാണ് അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി.






































