പ്രൊ കബഡി ലീഗ്: സീസണിലെ ആദ്യ വിജയം സ്വന്തമാക്കി യു പി യോദ്ധ
പ്രൊ കബഡി ലീഗിലെ ഏഴാം സീസണിൽ ആദ്യ വിജയം നേടി യു പി യോദ്ധ. ഇന്നലെ നടന്ന മത്സരത്തിൽ യു മുംബൈയെ 27-23 എന്ന സ്കോറിന് അവർ തോൽപ്പിച്ചു. യുപിക്ക് വേണ്ടി സുമിത്തും,മോനുവും മികച്ച പ്രകടനം നടത്തി. മികച്ച പ്രകടനത്തിലൂടെ യു പി യോദ്ധ ജയിച്ചപ്പോൾ ഈ സീസണിലെ മൂന്നാം തോൽവി ആണ് യു മുംബൈക്ക് ലഭിച്ചത്.
മൽസരം തുടങ്ങിയപ്പോൾ യു മുംബൈക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ആദ്യ റെയ്ഡിൽ തന്നെ അവർക്ക് രണ്ട് പോയിന്റ് ലഭിച്ചു. എന്നാൽ പിന്നീട് യു പി യോദ്ധ ഉണർന്ന് കളിക്കുകയും 5-3 എന്ന സ്കോറിൽ ലീഡ് നേടുകയും ചെയ്തു. എന്നിരുന്നാലും, രണ്ട് സൂപ്പർ ടാക്കിളുകൾ – ആദ്യം സന്ദീപ് നർവാളും പിന്നീട് രോഹിത് ബാലിയനും – യു മുംബയ്ക്ക് അനുകൂലമായി 8-6 എന്ന സ്കോർ എത്തി. എന്നാൽ ആദ്യ പകുതിയിലെ അവസാന പത്ത് മിനിറ്റിൽ മോനു ഗോയത്തും റിഷങ്ക് ദേവാഡിഗയും തങ്ങളുടെ ആക്രമണാത്മകമായ പ്രകടനത്തിലൂടെ യു മുംബൈയെ ഓൾഔട്ട് ആക്കി. ആദ്യ പകുതി 14-12 എന്ന സ്കോറിൽ ലീഡ് നേടുകയും ചെയ്തു. രണ്ടാം പകുതിയിൽ ആദ്യ പോയിന്റ് യു മുംബൈക്കാണ് ലഭിച്ചത്. എന്നാൽ യു.പി. യോദ്ദയുടെ നിതേഷ് കുമാറും സുമിത്തും വിജയകരമായ ടാക്കിളുകൾ നൽകി യു പിയുടെ ലീഡ് ഉയർത്തി. അവസാന നിമിഷങ്ങളിൽ യു മുംബൈയുടെ അഭിഷേക് മിന്നും പ്രകടനം നടത്തിയെങ്കിലും യുപിയെ തകർക്കാൻ ആയില്ല.






































