EPL 2022 European Football Foot Ball International Football Top News transfer news

കോച്ച് കാർലോ ആൻസലോട്ടി 2024 മുതല്‍ ബ്രസീലിന്റെ പരിശീലകനായി ചുമതല ഏല്‍ക്കും

July 5, 2023

കോച്ച് കാർലോ ആൻസലോട്ടി 2024 മുതല്‍ ബ്രസീലിന്റെ പരിശീലകനായി ചുമതല ഏല്‍ക്കും

റയൽ മാഡ്രിഡിന്റെ ഇറ്റാലിയൻ കോച്ച് കാർലോ ആൻസലോട്ടി 2024 കോപ്പ അമേരിക്കയ്ക്കുള്ള ബ്രസീലിന്റെ ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായി ചുമതലയേൽക്കുമെന്ന് ബ്രസീലിയൻ ഫുട്ബോൾ ഫെഡറേഷൻ വൃത്തങ്ങൾ ചൊവ്വാഴ്ച അറിയിച്ചു.അന്‍സലോട്ടി വരുന്നത് വരെ ഫ്‌ളൂമിനൻസിന്റെ ഫെർണാണ്ടോ ദിനിസ് ടീമിന്റെ ചുമതല ഏറ്റെടുക്കുമെന്ന് ഫെഡറേഷൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Carlo Ancelotti and Everton settle contract dispute | The Independent

റയലുമായുള്ള കരാറിൽ ആൻസലോട്ടിക്ക് ഒരു സീസൺ ശേഷിക്കുന്നു, 2024 ജൂൺ മുതൽ യുഎസിൽ നടക്കുന്ന കോപ്പ അമേരിക്കയ്‌ക്കായി ബ്രസീലിനെ തയ്യാര്‍ ആക്കുക്ക എന്നതാണ് അന്‍സലോട്ടിയുടെ ചുമതല.അറുപത് വർഷത്തിന് ശേഷം ബ്രസീലിനെ പരിശീലിപ്പിക്കുന്ന ആദ്യ വിദേശിയായി മുൻ എസി മിലാനും ചെൽസി പരിശീലകനും മാറും.1965ൽ ഒരു മത്സരത്തിന്റെ മാത്രം ചുമതല നിര്‍വഹിച്ച അർജന്റീനക്കാരനായ ഫിൽപോ ന്യൂനസായിരുന്നു ബ്രസീലിന്റെ അവസാന വിദേശ പരിശീലകൻ.കഴിഞ്ഞ വര്‍ഷങ്ങളില്‍ പല ലോകോത്തര താരങ്ങള്‍ ഉണ്ടായിരുന്നിട്ടും മോശം കോച്ചിങ്ങ് മൂലം ബ്രസീലിന് കാര്യമായി ഒന്നും തന്നെ നേടാന്‍ കഴിഞ്ഞിരുന്നില്ല.അതിനു ഒരു വിരാമം വരുത്താനുള്ള തീരുമാനത്തില്‍ ആണ് ബ്രസീലിയൻ ഫുട്ബോൾ ഫെഡറേഷൻ.

Leave a comment