വിറ്റർ റോക്കിന്റെ സൈനിങ്ങ് ഉടന്‍ തന്നെ ബാഴ്സലോണ പൂര്‍ത്തിയാക്കും
ഏകദേശം 40 മില്യൺ യൂറോയ്ക്ക് അത്ലറ്റിക്കോ പരനീസ് താരമായ വിറ്റർ റോക്കിനെ സൈന്‍ ചെയ്യാനുള്ള ധാരണയില്‍ ബാഴ്സലോണ എത്തിയിരിക്കുന്നു.എന്നാൽ ബ്രസീലിയന്‍ ക്ലബ്ബിൽ എപ്പോൾ ചേരാൻ കഴിയുമെന്ന് വ്യക്തമല്ല,അധികപക്ഷവും താരം അടുത്ത സീസണില്‍ ചേരും എന്നാണ് വാര്‍ത്തകളില്‍ പറയുന്നത്.ഓഗസ്റ്റിൽ 35 വയസ്സ് തികയുന്ന വെറ്ററൻ സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കിയുടെ ബാക്കപ്പ് സ്ട്രൈക്കര്‍ ആയാണ് റോക്ക് ബാഴ്സയിലെക്ക് വരുന്നത്.
സാമ്പത്തിക പിരിമുറുക്കം നേരിടുന്ന ബാഴ്സലോണ നിലവില്‍ വളരെ അധികം സമ്മര്‍ദത്തില്‍ ആണ്.ഇന്നലെവരെ ബാഴ്സയുടെ പ്രധാന ട്രാന്‍സ്ഫര്‍ ടാര്‍ഗറ്റ് ആയിരുന്ന അര്‍ദ ഗുലറെ റയലിന് മുന്നില്‍ അടിയറവ് പറയേണ്ടി വന്നു കറ്റാലന്‍ ക്ലബിന്.ഇത് കൂടാതെ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് ഫ്രീ ഏജന്റായി എത്തിയ ഇല്‍ക്കെ ഗുണ്ടോഗന്,ഫൻഡർ ഇനിഗോ മാർട്ടിനെസ് എന്നിവരെയും റെജിസ്റ്റര്‍ ചെയ്യാന്‍ ഇതുവരെ അവര്‍ക്ക് കഴിഞ്ഞിട്ടില്ല.അത് സംഭവിക്കണം എങ്കില്‍ ടീമില്‍ നിന്ന് മുന്‍ താരങ്ങളെ പലരെയും പറഞ്ഞു വിടേണ്ടത് ഉണ്ട്.






































