അർദ ഗുലർ ട്രാന്‍സ്ഫര്‍ ; ബാഴ്സലോണയെ മലര്‍ത്തിയടിച്ച് റയല്‍ മാഡ്രിഡ്
എതിരാളികളായ ബാഴ്സലോണയുടെ ശക്തമായ പരിശ്രമം ഉണ്ടായിരുന്നിട്ടും അർദ ഗുലർ ഈ വേനൽക്കാലത്ത് റയൽ മാഡ്രിഡിൽ ചേരാൻ തീരുമാനിച്ചതായി റിപ്പോർട്ട്.ഫെനർബാഷിനൊപ്പം സീനിയർ ടീമിലേക്ക് എത്തപ്പെട്ട ഗുലര്‍ ‘ടർക്കിഷ് മെസ്സി’ എന്നാണ് അറിയപ്പെടുന്നത്. താരത്തിനെ സൈന്‍ ചെയ്യാന്‍ ബാഴ്സലോണ കഴിവതും ശ്രമം നടത്തി എങ്കിലും ഇപ്പോള്‍ അതെല്ലാം ഒന്നും ആവാതെ പോയിരിക്കുകയാണ്.
ബാഴ്സയുടെ സ്പോര്‍ട്ടിങ്ങ് ഡയറക്ടര്‍ ഡെക്കോ താരത്തിനെ ടുര്ക്കിയില് പോയി കണ്ടിരുന്നു. ഫെന്നര്ബാഷിന്റെ റിലീസ് ക്ലോസ് ആയ 17.5 മില്യൺ യൂറോ ഈ സമ്മറില്‍ തന്നെ നല്‍കാം എന്നും ബാഴ്സലോണ വാക്ക് നല്‍കിയിരുന്നു.എന്നാല്‍ താരത്തിനെ ഇന്നലെ റയല്‍ മാഡ്രിഡ് പ്രതിനിധികള്‍ വിളിച്ചു സംസാരിച്ചു എന്നും താരത്തിനെ തങ്ങളുടെ സ്പോര്‍ട്ടിങ്ങ് പ്രൊജക്റ്റിന്റെ വിശദ വിവരങ്ങള്‍ എല്ലാം റയല്‍ നല്‍കുകയും ചെയ്തതോടെ താരം റയലിനെ പിന്തുണച്ചു.താരത്തിനു വേണ്ടി 20 മില്യണ്‍ യൂറോയാണ് റയല്‍ മാഡ്രിഡ് ട്രാന്‍സ്ഫര്‍ ഫീസ് ആയി നല്കാന് പോകുന്നത്.






































