പ്രൊ കബഡി ലീഗ്: പരാജയമറിയാതെ ജയ്പൂർ പിങ്ക് പാന്തേഴ്സ്
പ്രൊ കബഡി ലീഗിലെ ഏഴാം സീസണിൽ പരാജയമറിയാതെ ജയ്‌പൂർ. ഇന്നലെ നടന്ന മത്സരത്തിൽ അവർ ഹരിയാന സ്റ്റീലേഴ്‌സിനെ 37-21 എന്ന സ്കോറിന് തോൽപ്പിച്ചു. കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച പിങ്ക് പാന്തേഴ്‌സ് പോയിന്റ് നിലയിൽ ഒന്നാമതെത്തി. 14 റെയ്ഡ് പോയിന്റുമായി ദീപക് ഹൂഡ ജയ്പൂർ പിങ്ക് പാന്തേഴ്സിന് വിജയം നേടി കൊടുത്തു. ആദ്യ പകുതിക്ക് ശേഷം ദീപക് ഹൂഡയുടെ മികച്ച പ്രകടനത്തിൽ സീസൺ 7 ൽ ജയ്പൂർ പിങ്ക് പാന്തേഴ്സ് എതിരില്ലാതെ വിജയിച്ചു.
ആദ്യ പകുതി രണ്ട് ടീമുകളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഒപ്പത്തിനൊപ്പം രണ്ട് ടീമുകളും കളിച്ചു. ആദ്യ പത്ത് മിനിറ്റിൽ ജയ്‌പൂർ 10-7 എന്ന സ്‌കോറിൽ മുന്നിട്ട് നിന്നു. ജയ്പൂർ പിങ്ക് പാന്തേഴ്സും ഹരിയാന സ്റ്റീലേഴ്സും ’, ആദ്യപകുതിയുടെ അവസാന 10 മിനിറ്റിൽ പ്രതിരോധത്തിൽ മികച്ചു നിന്നു. എന്നിരുന്നാലും ആദ്യ പകുതി അവസാനിക്കാൻ രണ്ട് മിനിറ്റ് മുമ്പ് ദീപക് ഹൂഡ നടത്തിയ അതിശയകരമായ രണ്ട് പോയിന്റ് റെയ്ഡ് ജയ്പൂർ പിങ്ക് പാന്തേഴ്സിന്റെ ലീഡ് ഇരട്ടിയാക്കുകയും 13-8 ലീഡ് നേടാൻ അവരെ സഹായിക്കുകയും ചെയ്തു. അതിനുശേഷം മികച്ച പ്രകടനം നടത്തി ജയ്‌പൂർ ഹരിയാനിയെ ഓൾഔട്ട് ആക്കുകയും ചെയ്തു. രണ്ടാം പകുതിയിലും മികച്ച ഡിഫെൻസുമായി കളിച്ച ജയ്പ്പൂർ ഹരിയാനയെ രണ്ടാം തവണയും ഓൾഔട്ട് ആക്കി വിജയം സ്വന്തമാക്കി. ഹരിയാനക്ക് വേണ്ടി വിനെയും, സുനിലും ആറ് പോയിന്റ് വീതം നേടി.






































