ഗുണ്ടോഗനുമായി വേര്‍പിരിയാന്‍ താല്പര്യം ഇല്ലാതെ സിറ്റി
ഈ സമ്മറില്‍ സിറ്റിയും ജര്‍മന്‍ മിഡ്ഫീല്‍ഡറുമായ ഇല്‍ക്കെ ഗുണ്ടോഗനും തമ്മില്‍ ഉള്ള കരാര്‍ പൂര്‍ത്തിയായേക്കും.താരം ബാഴ്സയുമായി പല ചര്‍ച്ചകളും നടത്തി കഴിഞ്ഞിരിക്കുന്നു.എന്നാല്‍ ക്ലബിന്റെ സാമ്പത്തിക പിരിമുറുക്കം താരത്തിനു ഒരു മികച്ച ഓഫര്‍ ലഭിക്കുന്നത് തടയിടുകയാണ്.ഈ അവസരം മുതല്‍ എടുക്കാന്‍ ആഴ്സണല്‍ ശ്രമിക്കുന്നുണ്ട്.ഇത് അറിയാവുന്ന ബാഴ്സ നിലവിലെ സാഹചര്യത്തിന് മാറ്റം എത്രയും പെട്ടെന്ന് വരുത്താന്‍ പ്രവര്‍ത്തിക്കുകയാണ്.
ഇപ്പോള്‍ ബാഴ്സയുടെ ആദി വര്‍ധിപ്പിച്ച് കൊണ്ട് സിറ്റിയും രംഗത്ത് എത്തിയിരിക്കുന്നു.താരത്തിനു പുതിയ കരാര്‍ നല്കാന് തന്നെ ആണ് തനിക്ക് താല്പര്യം എന്ന് ഇന്നലെ സ്പാനിഷ് മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തില്‍ സിറ്റി കോച്ച് പെപ്പ് ഗാര്‍ഡിയോള പറഞ്ഞു.സിറ്റി മിഡ്ഫീല്‍ഡില്‍ ഇത്രക്ക് അനുഭവ പരിചയം ഉള്ള താരത്തിനെ അടുത്ത സീസണിലും കളിപ്പിക്കണം എന്നാണു പെപ്പിന്റെ ആഗ്രഹം.എന്നാല്‍ ബാഴ്സയില്‍ കളിക്കണം എന്നുള്ളത് ഗുണ്ടോഗന്റെ ജീവിതാഭിലാഷം ആണ് എന്നും അങ്ങോട്ട് പോകണം എന്ന തീരുമാനത്തില്‍ താരം ഉറച്ച് നില്‍ക്കുകയാണ് എങ്കില്‍ നിര്‍ബന്ധിക്കാന്‍ താന്‍ പോകില്ല എന്നും പെപ്പ് കൂട്ടിച്ചേര്‍ത്തു.