EPL 2022 European Football Foot Ball International Football Top News transfer news

പ്ലേയര്‍ + കാഷ് ഡീലില്‍ റഫീഞ്ഞയെ സൈന്‍ ചെയ്യാന്‍ ന്യൂ കാസില്‍

June 19, 2023

പ്ലേയര്‍ + കാഷ് ഡീലില്‍ റഫീഞ്ഞയെ സൈന്‍ ചെയ്യാന്‍ ന്യൂ കാസില്‍

ബാഴ്സലോണ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫുട്ബോള്‍ മാധ്യമ പ്രവര്‍ത്തകന്‍ ആയ ജെറാർഡ് റൊമേറോയിൽ നിന്നുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റ് അനുസരിച്ച്, ന്യൂകാസിൽ യുണൈറ്റഡ് ബാഴ്‌സലോണ വിംഗർ റാഫിഞ്ഞയേ ലക്‌ഷ്യം വെച്ച് കൊണ്ട് ഒരു ഓഫർ അവതരിപ്പിച്ചിരിക്കുന്നു.റഫീഞ്ഞയെ വില്‍ക്കാനുള്ള ഉദ്ദേശം ബാഴ്സലോണ മാനേജ്മെന്റിന് ഉണ്ട് എങ്കിലും മാനേജര്‍ സാവി ബ്രസീലിയന്‍ താരത്തിനെ നിലനിര്‍ത്താനുള്ള ആഗ്രഹം പലപ്പോഴായി പ്രകടിപ്പിച്ചിട്ടുണ്ട്.

Bruno Guimaraes: Liverpool & Barcelona make contact over summer transfer as  Newcastle prepare bumper new contract | Goal.com India

 

റിപ്പോർട്ടുകൾ പ്രകാരം, അടുത്ത സീസണിൽ യുവേഫ ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന പ്രീമിയർ ലീഗ് ക്ലബ്, ബ്രസീലിയൻ ഇന്റർനാഷണലിന് പകരമായി 30 മില്യൺ യൂറോയും കൂടാതെ അവരുടെ  മിഡ്ഫീൽഡിലെ പ്രധാന താരമായ ബ്രൂണോ ഗുയിമരേസിനെയും ഓഫര്‍ ചെയ്തിട്ടുണ്ട്.ബുസ്ക്കറ്റ്സിന്‍റെ അഭാവത്തില്‍ ഒരു പിവറ്റ് പൊസിഷനില്‍ മികച്ച ഒരു മിഡ്ഫീല്‍ഡ് താരത്തിനെ സൈന്‍ ചെയ്യാനുള്ള ലക്ഷ്യത്തില്‍ തന്നെ ആണ് ബാഴ്സലോണ.മാര്‍ട്ടിന്‍ സുബിമെന്റി,ബയേണ്‍ താരമായ കിമ്മിച്ച് എന്നിവര്‍ ആണ് നിലവില്‍ അവരുടെ പ്രധാന ഓപ്ഷനുകള്‍.ഗുയിമെരസിന്‍റെ വിപണി മൂല്യം വെച്ച് നോക്കുകയാണ് എങ്കില്‍ ഇത് ബാഴ്സക്ക് ലാഭം ആയേക്കാവുന്ന ഒരു ഡീല്‍ തന്നെ ആണ്.എന്നാല്‍ മാനേജര്‍ സാവിയുടെ സമ്മതം ഉണ്ടെങ്കില്‍ മാത്രമേ ഈ ഡീലുമായി ബാഴ്സ പ്രസിഡന്റ്‌ ലപോര്‍ട്ട മുന്നോട്ട് പോവുകയുള്ളൂ.

 

Leave a comment