European Football Foot Ball International Football Top News

യുവേഫ നേഷൻസ് ലീഗ് സെമിഫൈനലിൽ ; സ്പെയിന്‍ vs ഇറ്റലി

June 15, 2023

യുവേഫ നേഷൻസ് ലീഗ് സെമിഫൈനലിൽ ; സ്പെയിന്‍ vs ഇറ്റലി

രണ്ട് വർഷത്തിനിടെ രണ്ടാം തവണ, യുവേഫ നേഷൻസ് ലീഗ് സെമിഫൈനലിൽ സ്പെയിനും ഇറ്റലിയും ഏറ്റുമുട്ടുന്നു.നെതര്‍ലാന്‍ഡ്സിലെ ഡി ഗ്രോൽഷ് വെസ്റ്റെ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം പന്ത്രണ്ടേ കാല്‍  മണിക്ക്   ആണ് കിക്കോഫ്‌.കഴിഞ്ഞ സെമിഫൈനല്‍ മത്സരത്തില്‍ ഇറ്റലിയെ തോല്‍പ്പിച്ച് സ്പെയിന്‍ ഫൈനലില്‍ എത്തി എങ്കിലും ഫ്രാന്‍സിനു മുന്നില്‍ അവര്‍ കീഴടങ്ങി.

Jordi Alba celebrates scoring for Spain on September 24, 2022

 

ഖത്തര്‍ ലോകക്കപ്പിലെ മോശം ഫോം മൂലം ലൂയിസ് എന്‍റിക്വെയെ പുറത്താക്കിയതിനു ശേഷം സ്പാനിഷ് ഫുട്ബോള്‍ അസോസിയേഷന്‍ പുതിയ കോച്ച് ആയി ലൂയിസ് ഡേ ഫുയെന്‍റ്റെയെ നിയമിച്ചു.അദ്ദേഹത്തിന്റെ വരവിനു ശേഷമുള്ള ആദ്യത്തെ സുപ്രധാന മത്സരത്തിനു ആണ് സ്പെയിന്‍ ഒരുങ്ങുന്നത്.ഇന്നത്തെ മത്സരത്തില്‍ ഇറ്റാലിയന്‍ പടയെ എങ്ങനെ സ്പാനിഷ് യുവ ടീം നേരിടുന്നു എന്നത് മാനേജര്‍ ആയ ഫുയെന്‍റ്റയുടെ ഭാവി നിശ്ചയിക്കും.ലോകക്കപ്പില്‍ കളിക്കാനുള്ള യോഗ്യത നഷ്ട്ടപ്പെട്ട ഇറ്റാലിയന്‍ ടീമിന് നഷ്ട്ടപ്പെട്ട തങ്ങളുടെ ഗ്ലാമര്‍ യുവേഫ നേഷൻസ് ലീഗ് കിരീടം നേടി തിരിച്ചെടുക്കാന്‍ ആകും.അതറിയാവുന്ന കോച്ച് മാന്‍സിനി ഇന്നത്തെ മത്സരത്തില്‍ ഒരു മികച്ച ടീമിനെ തന്നെ കളിക്കാന്‍ ഇറക്കും.ഈ മത്സരത്തിലെ വിജയി ക്രൊയേഷ്യക്കെതിരെ ഫൈനല്‍ മത്സരത്തില്‍ കളിക്കും.

 

 

 

Leave a comment