ടിഎൻപിഎൽ: അശ്വിൻറെ ഡിണ്ടിഗൽ ഡ്രാഗൺസിന് 6 വിക്കറ്റ് ജയം
കോയമ്പത്തൂരിലെ എസ്എൻആർ കോളേജ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ബുധനാഴ്ച നടന്ന തമിഴ്‌നാട് പ്രീമിയർ ലീഗിലെ നാലാം മത്സരത്തിൽ ഡിണ്ടിഗൽ ഡ്രാഗൺസ് 6 വിക്കറ്റിന് ട്രിച്ചിയെ പരാജയപ്പെടുത്തി. ഇന്ന് നടന്ന മൽസരം ബൗളർമാർക്ക് സ്വന്തമാണ്. ആദ്യം ബാറ്റ് ചെയ്ത ട്രിച്ചിയെ 120 റൺസിൽ ഒതുക്കാൻ ഡിണ്ടിഗൽ ടീമിന് കഴിഞ്ഞു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡിണ്ടിഗൽ ഡ്രാഗൺസ് 14.5 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ വിജയൻ സ്വന്തമാക്കി.
ആദ്യം ബാറ്റ് ചെയ്ത ട്രിച്ചിക്ക് തുടക്കം മുതൽ പിഴച്ചു. നാല് റൺസ് നേടിയപ്പോൾ തന്നെ അവർ ആദ്യ വിക്കറ്റ് നഷ്ടമായി. പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീണതോടെ ടീം തളർന്നു. ഏഴ് താരങ്ങൾ രണ്ടക്കം കാണാതെ പുറത്തായപ്പോൾ 48 റൺസ് നേടിയ ഗംഗയും 39 റൺസ് നേടിയ രാജ്‌കുമാറും ചേർന്നാണ് 100 കടത്തിയത്. ഡിണ്ടിഗൽ ഡ്രാഗൺസിന് വേണ്ടി വരുൺ മൂന്ന് വിക്കറ്റ് നേടിയപ്പോൾ അശ്വിൻ ശരവണ കുമാർ ബാട്ടി എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡിണ്ടിഗൽ ഡ്രാഗൺസിനും അത്ര നല്ല തുടക്കമായിരുന്നില്ല. എന്നാൽ ശിവം സിംഗ്(46) ബാബ് ഇന്ദ്രജിത്(22) ആദിത്യ ഗണേഷ് (20) എന്നിവർ ചേർന്ന് ടീമിനെ വിജയിപ്പിച്ചു.






































