പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ഗുസ്തി താരങ്ങൾ ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കില്ല: സാക്ഷി മാലിക്
ഗുസ്തിക്കാരുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ താരങ്ങൾ ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കില്ലെന്ന് റിയോ ഒളിമ്പിക്സ് മെഡൽ ജേതാവ് സാക്ഷി മാലിക് ശനിയാഴ്ച പറഞ്ഞു.
ഈ പ്രശ്നങ്ങളെല്ലാം പരിഹരിച്ചാൽ മാത്രമേ ഞങ്ങൾ ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കൂ. ഓരോ ദിവസവും മാനസികമായി എന്താണ് അനുഭവിക്കുന്നതെന്ന് നിങ്ങൾക്ക് മനസിലാക്കാൻ കഴിയില്ല,” ഹരിയാനയിലെ സോനിപത്തിൽ സാക്ഷി പറഞ്ഞു.
ഗെയിംസിന്റെ ട്രയൽസ് ഈ മാസം നടക്കാനിരിക്കെയാണ് സാക്ഷിയുടെ അഭിപ്രായപ്രകടനം. പ്രതിഷേധത്തിൽ ഉൾപ്പെട്ടവർ ഉൾപ്പെടെ എല്ലാ ഗുസ്തിക്കാരും ട്രയൽസിൽ മത്സരിക്കുകയും സെപ്റ്റംബർ 23 മുതൽ ഒക്ടോബർ 8 വരെ ചൈനയിലെ ഹാങ്ഷൗവിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടുകയും വേണം.






































