ഡബ്ള്യുടിസി ഫൈനൽ : ഇന്ത്യക്ക് 444 റൺസ് വിജയാലക്ഷ്യം
ഇന്ത്യ ഓസ്ട്രേലിയ ഡബ്ള്യുടിസി ഫൈനൽ അതിൻറെ അവസാനത്തോട് അടുക്കുമ്പോൾ ഇന്ത്യക്ക് ജയിക്കാൻ വേണ്ടത് 444 റൺസ് ആണ്.
മികച്ച പ്രകടനം നടത്തിയ ഓസ്ട്രേലിയ അവരുടെ രണ്ടാം ഇന്നിങ്ങ്സ് 270/8 എന്ന നിലയിൽ ഡിക്ലയർ ചെയ്തു. ഇന്ത്യ മികച്ച ബൗളിംഗ് പ്രകടനം നടത്തിയെങ്കിലും വിക്കറ്റ് കീപ്പർ ബാറ്റർ അലക്സ് മികച്ച പ്രകടനം നടത്തി. അദ്ദേഹം പുറത്താകാതെ 66 റൺസ് നേടി. രണ്ടാം ഇന്നിങ്ങ്സിൽ മറ്റാർക്കും കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. 167/6 എന്ന നിലയിൽ നിന്ന് ഓസ്ട്രേലിയയെ അലക്സും സ്റ്റാർക്കും(41) ചേർന്ന് കരകയറ്റി. ഇരുവരും ചേർന്ന് 93 റൺസ് നേടി. ഇതാണ് ടീമിനെ വലിയ സ്കോറിലേക്ക് നയിച്ചത്. ഇന്ത്യക്ക് വേണ്ടി ജഡേജ മൂന്ന് വിക്കറ്റ് നേടി.






































