യുഎഇക്കെതിരായ മൂന്നാം മത്സരം ഇന്ന് ; പരമ്പര തൂത്തുവാരാന്‍ വിന്‍ഡീസ്
വെസ്റ്റ് ഇന്‍ഡീസും യുഎഇയും തമ്മില്ലുള്ള മൂന്നാമത്തെയും അവസാനത്തെയും ഏകദിന മത്സരം ഇന്ന് നടക്കും.ഇന്ത്യന്‍ സമയം ആറു മണിക്ക് ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ആണ് മത്സരം ആരംഭിക്കാന്‍ പോകുന്നത്.വെസ്റ്റ് ഇൻഡീസ് ഇതിനകം തന്നെ പരമ്പര സ്വന്തമാക്കി, സിംബാബ്‌വെയിൽ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്ക് മുന്നോടിയായി യുഎഇയെ വൈറ്റ്വാഷ് ചെയ്ത് ആത്മവിശ്വാസം വർധിപ്പിക്കാനുള്ള തീരുമാനത്തില്‍ ആണ് വിന്‍ഡീസ് താരങ്ങള്‍.
ആദ്യ മത്സരത്തില്‍ ഏഴു വിക്കറ്റിനു ജയം നേടിയ വിന്‍ഡീസ് രണ്ടാം മത്സരത്തില്‍ 78 റണ്‍സിന് ആണ് ജയം നേടിയത്.ഈ പരമ്പര പൂര്‍ത്തിയായാല്‍ ഇരു ടീമുകള്‍ക്കും ഇനിയുള്ള ലക്ഷ്യം ലോകകപ്പ് യോഗ്യത നേടുക എന്നതാണ്.യോഗ്യത നേടാനുള്ള ടീമുകളില്‍ ഇപ്പോഴും ശ്രീലങ്കയും വിന്‍ഡീസും ഉള്ളത് ദൗര്‍ഭാഗ്യകരം ആണ്.എന്നാല്‍ ഇരു ടീമുകളും അവസാനമായി കളിച്ച ടൂര്‍ണമെന്റില്‍ നല്ല പ്രകടനം ആണ് പുറത്തെടുത്തത്.അഫ്ഗാനെതിരെ പരമ്പര നേടിയ ശ്രീലങ്കയും മികച്ച ഫോമില്‍ ആണ്.കഴിഞ്ഞ ടൂര്‍ണമേന്ടുകളില്‍ എല്ലാം മികച്ച രീതിയില്‍ കളിച്ച യുഎഇ ടീമിന് വിന്‍ഡീസിനെതിരായ പരമ്പര വന്‍ പരാചയം ആയിരുന്നു.ഇത് മുന്‍ ഇന്ത്യന്‍ താരവും നിലവിലെ യുഎഇ ടീമിന്‍റെ കോച്ചുമായ റോബിൻ സിങ്ങിനു സമ്മര്‍ദം ശ്രിഷ്ട്ടിക്കുന്നു.






































