EPL 2022 European Football Foot Ball International Football Top News transfer news

ബാഴ്സ ബെഞ്ച്‌ താരത്തിനെ സൈന്‍ ചെയ്യാന്‍ ലിവര്‍പൂള്‍ രംഗത്ത്

June 6, 2023

ബാഴ്സ ബെഞ്ച്‌ താരത്തിനെ സൈന്‍ ചെയ്യാന്‍ ലിവര്‍പൂള്‍ രംഗത്ത്

ബാഴ്‌സലോണയുടെ മിഡ്ഫീൽഡർ ഫ്രാങ്ക് കെസിയെ സൈൻ ചെയ്യാൻ ലിവർപൂൾ ഒരു ഔപചാരിക ഓഫർ നൽകിയതായി സ്പാനിഷ് കായിക ദിന പത്രമായ സ്‌പോർട് റിപ്പോർട്ട് ചെയ്തു.കഴിഞ്ഞ വേനൽക്കാലത്ത് എസി മിലാനില്‍ നിന്നും ബാഴ്സയിലേക്ക് ചേക്കേറിയ താരം സാവിയുടെ ടീമില്‍ ഇടം നേടാന്‍ ആവാതെ വിഷമിച്ചു.

 

 

ഫ്രെങ്കി,ബുസ്ക്കട്ട്സ്,ഗാവി,പെഡ്രി എന്നിവരുടെ ഊഴം കഴിഞ്ഞതിന്  ശേഷം മാത്രമേ കെസ്സിക്ക്  ടീമില്‍ ഇടം ലഭിച്ചുള്ളൂ.എന്നാല്‍ ലഭിച്ച എല്ലാ അവസരങ്ങളും താരം നന്നായി തന്നെ വിനിയോഗിച്ചു.പ്രധാന മിഡ്ഫീല്‍ഡ് താരങ്ങള്‍ പരിക്ക് മൂലം പിന്‍ വലിഞ്ഞപ്പോള്‍ കെസ്സി ആയിരുന്നു പിവറ്റ് മിഡ്ഫീല്‍ഡ് റോളില്‍ ബാഴ്സക്ക് വേണ്ടി കളിച്ചത്.ക്ലബിന്റെ സിസ്റ്റം അന്യം ആയിരുന്നിട്ടു പോലും വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്‍റെ കളിയിലൂടെ   താരം സാവിയുടെ   പ്രശംസ നേടി.സ്പോര്‍ട്ട് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം ലിവര്‍പൂള്‍ ഓഫറിന്റെ മൂല്യം ഏകദേശം 35 മില്യണ്‍ യൂറോയാണ്.താരത്തിനേ വില്‍ക്കാന്‍ ഉള്ള തീരുമാനത്തില്‍ ആണ് ബാഴ്സയും.അത്ഭുതം ഒന്നും സംഭവിച്ചില്ല എങ്കില്‍ ഈ ഓഫര്‍ ബാഴ്സ സ്വീകരിക്കാന്‍ തന്നെ ആണ് സാധ്യത.

Leave a comment