റയലിനെ സമനില കുരുക്കില്‍പ്പെടുത്തി ബിലിബാവോ
ബെർണബ്യൂവിൽ നടന്ന തന്റെ അവസാന ലാലിഗ മത്സരത്തിൽ അത്‌ലറ്റിക് ബിൽബാവോയോട് സമനില കുരുക്കില്‍ പെട്ട് റയല്‍ മാഡ്രിഡ്.റയലിന് വേണ്ടി അവസാന മത്സരം കളിച്ച ബെന്‍സെമ തന്നെ ആണ് റയലിന് വേണ്ടി ഗോള്‍ കണ്ടെത്തിയതും.റയലില്‍ നിന്ന് വിട്ടു പോകാന്‍ ഒരുങ്ങുന്ന ഹസാര്‍ഡ് ,മരിയാനോ ഡയാസ് എന്നിവര്‍ക്ക് അവസാന മത്സരത്തില്‍ മുഖം കാണിക്കാന്‍ അവസരം അന്‍സലോട്ടി നല്‍കിയില്ല.
രണ്ടാം പകുതി തുടങ്ങി നാലാം മിനുട്ടില്‍ തന്നെ ബിലിബാവോ ലീഡ് നേടി.ഒയ്ഹാന്‍ സാങ്കറ്റ് ആണ് ബിലിബാവോക്ക് വേണ്ടി സ്കോര്‍ ചെയ്തത്.71 ആം മിനുട്ടില്‍ റയല്‍ പ്രതിരോധ താരമായ മിലിട്ടാവോയേ ബിലിബാവോ താരമായ യൂറി ബെര്‍ച്ചിച്ചേ ഫൗള്‍ ചെയ്തതിനു ലഭിച്ച പെനാല്‍റ്റി കിക്ക് എടുത്ത ബെന്‍സെമ ഒരു പിഴവും കൂടാതെ പന്തിനെ വലയില്‍ എത്തിച്ചു.






































