മെസ്സിക്കൊപ്പം പിഎസ്ജി ജേഴ്സി ഊരാന്‍ റാമോസും
സീസൺ അവസാനത്തോടെ കരാർ അവസാനിക്കുമ്പോൾ ക്ലബ് വിടുമെന്ന് പാരീസ് സെന്റ് ജെർമെയ്ൻ ഡിഫൻഡർ സെർജിയോ റാമോസ് പ്രഖ്യാപിച്ചു.2021-ൽ റയൽ മാഡ്രിഡിൽ നിന്ന് ഫ്രീ ട്രാൻസ്ഫറിൽ പോയതിനുശേഷം കഴിഞ്ഞ രണ്ട് സീസണില്‍ ഫ്രാന്‍സ് തലസ്ഥാനത് റാമോസ് കളിച്ചു.രണ്ടു തവണയും ലീഗ് 1 കിരീടം നേടി എങ്കിലും കഴിഞ്ഞ സീസണില്‍ പരിക്ക് താരത്തിനെ വല്ലാതെ അലട്ടിയിരുന്നു.
അപ്പോള്‍ താരത്തിന്‍റെ പിഎസ്ജിക്ക് വേണ്ടിയുള്ള അവസാന മത്സരം ഇന്ന് ആയിരിക്കും. താരത്തിനെ കൂടാതെ ടീമിലെ മറ്റൊരു സുപ്പെര്‍സ്റ്റാര്‍ ലയണല്‍ മെസ്സിയും ഇന്ന് പിഎസ്ജിയില്‍ നിന്ന് വിടവാങ്ങാന്‍ ഒരുങ്ങുകയാണ്.റാമോസ് പോകുന്ന വിടവില്‍ ഇന്‍റര്‍ മിലാന്‍ താരമായ മിലാന്‍ സ്ക്രിനിയര്‍ ഒരു ഫ്രീ ട്രാന്‍സ്ഫറില്‍ ഒരു ഫ്രീ ട്രാന്‍സ്ഫറില്‍ ഈ സമ്മറില്‍ പാരീസില്‍ ചേര്‍ന്നേക്കും.പിഎസ്ജിയില്‍ നിന്ന് വിടവാങ്ങാന്‍ പോവുകയാണ് എന്ന തീരുമാനം വളരെ പെട്ടെന്ന് എടുത്തതിനാല്‍ റാമോസിന് വേണ്ടി നിലവില്‍ മറ്റ് ക്ലബുകളുടെ ഓഫറുകള്‍ ഒന്നും ലഭിച്ചിട്ടില്ല.എന്നാല്‍ ഈ സമ്മര്‍ വിന്‍ഡോ തീരുന്നതിനു മുന്പ് തന്നെ ഏതെങ്കിലും ക്ലബ് തന്‍റെ പക്കല്‍ വരും എന്ന ഉറച്ച വിശ്വാസം താരത്തിനുണ്ട്.