ലീഡ്സ് യുണൈറ്റഡ് ജാവി ഗ്രാസിയയെ പുതിയ മാനേജരായി നിയമിച്ചു
മുൻ വാട്ട്ഫോർഡ് ബോസ് ജാവി ഗ്രേസിയയെ പുതിയ മാനേജരായി ലീഡ്സ് നിയമിച്ചതായി വെളിപ്പെടുത്തി.പ്രീമിയർ ലീഗിൽ തുടര്‍ച്ചയായി ഏഴു മത്സരങ്ങള്‍ ജയിക്കാന്‍ ആവാത്തതിനാല്‍ ഫെബ്രുവരി 6 ന് ജെസ്സി മാർഷിനെ ലീഡ്സ് സാക്ക് ചെയ്തിരുന്നു.ഇന്ററിം മാനേജര്‍ ആയ മൈക്കൽ സ്കുബാലയുടെ കീഴില്‍ ആണ് ലീഡ്സ് ഇതുവരെ കളിച്ചിരുന്നത്.
ഈ അടുത്ത് പ്രീമിയര്‍ ലീഗിലേക്ക് പ്രൊമോഷന് ലഭിച്ച വൈറ്റ്സ് പട്ടികയിൽ 19-ാം സ്ഥാനത്താണ്.ഗ്രാസിയ കഴിഞ്ഞ വർഷം അൽ സദ്ദിൽ നിന്ന് ഇറങ്ങിയതിനു ശേഷം എവിടെയും പ്രവര്‍ത്തിച്ചിട്ടില്ല.മലാഗ, റൂബിൻ കസാൻ, വലൻസിയ എന്നീ പറയുന്ന അനേകം ക്ലബുകള്‍ അദ്ദേഹം മാനേജ് ചെയ്തിട്ടുണ്ട്.വാറ്റ്ഫോർഡിൽ ഉണ്ടായിരുന്ന സമയത്ത്,അവരെ 2019 എഫ്എ കപ്പ് ഫൈനലിലേക്ക് നയിക്കാന്‍ കഴിഞ്ഞത് അദ്ദേഹത്തിന്റെ ഈ അടുത്ത കാലത്തെ ഏറ്റവും മികച്ച പ്രകടനത്തില്‍ ഉള്‍പ്പെടുന്നു.