ഒരു ദാക്ഷിണ്യവും നല്‍കാതെ ലാസിയോ ; വിജയം നേടാന്‍ ആവാതെ എസി മിലാന്
തങ്ങളുടെ മടയിലേക്ക് വന്ന മുന്‍ സീരി എ ചാമ്പ്യന്മാരും ലീഗില്‍ രണ്ടാം സ്ഥാനക്കാരുമായ എസി മിലാനെ എതിരില്ലാത്ത നാല് ഗോളിന് തകര്‍ത്ത് കൊണ്ട് മിന്നും പ്രകടനം കാഴ്ചവെച്ച് ലാസിയോ.സീരി എ യില്‍ വിജയം നേടാന്‍ ആവാത്ത മൂന്നാം മത്സരം ആണ് എസി മിലാന്റേത്. വിലപ്പെട്ട മൂന്നു പോയിന്റ് നേടിയ ലാസിയോ ലീഗില്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ്.
മത്സരം തുടങ്ങി നാലാം മിനുട്ടില്‍ തന്നെ സാവിക്ക് ലാസിയോക്ക് ലീഡ് നേടി കൊടുത്തു. പിന്നീടുള്ള ഇടവേളകളില്‍ മാറ്റിയ സാക്കാഗ്നി, ലൂയിസ് ആൽബർട്ടോ, ഫെലിപ്പ് ആൻഡേഴ്സൺ എന്നിവര്‍ കൂടി സ്കോര്‍ കണ്ടെത്തി കൊണ്ട് മിലാന്റെ തോല്‍വിയുടെ ആക്കം വര്‍ധിപ്പിച്ചു. കഴിഞ്ഞ ബുധനാഴ്ച ഇറ്റാലിയൻ സൂപ്പർ കപ്പില്‍ ഇന്ററിന് മുന്നില്‍ അടിയറവ് പറഞ്ഞ എസി മിലാന് കോപ്പ ഇറ്റാലിയയിൽ ടോറിനോക്കെതിരെയും പരാജയപ്പെട്ടിരുന്നു.നിലവിലെ ടീമില്‍ വന്ന മാറ്റങ്ങള്‍ കോച്ച് പിയോളിയെ സമ്മര്‍ദത്തില്‍ ആഴ്ത്തുന്നു.ചാമ്പ്യന്‍സ് ലീഗ് നോക്കൌട്ട് സ്റ്റേജ് ആരംഭിക്കാന്‍ ഇരിക്കെ എത്രയും പെട്ടെന്ന് തന്നെ ടീമിലെ പ്രശ്നങ്ങള്‍ അദ്ദേഹത്തിന് പരിഹരിക്കേണ്ടത് ഉണ്ട്.






































