ബ്രൈറ്റണിൽ നിന്നും ട്രൊസ്സാർഡിനെ റാഞ്ചി ആഴ്സനൽ.!
പ്രീമിയർ ലീഗിൽ നിലവിൽ ഒന്നാം സ്ഥാനത്ത് കുതിച്ചുകൊണ്ടിരിക്കുന്ന ടീമാണ് ആഴ്സനൽ. ഇപ്പോഴിതാ ടീം കൂടുതൽ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി ബ്രൈറ്റണിൻ്റെ ബെൽജിയൻ വിംഗറായ ലിയാൻഡ്രോ ട്രൊസ്സാർഡിനെ കൂടി ഗണ്ണേഴ്സ് സ്വന്തം കൂടാരത്തിൽ എത്തിച്ചിരിക്കുകയാണ്. ഇരുക്ലബുകളും തമ്മിൽ ട്രാൻസ്ഫറിൻ്റെ ഭാഗമായുള്ള എല്ലാ എഗ്രിമെൻ്റുകളും ഇതിനോടകം പൂർത്തിയായിട്ടുണ്ട്. ഇനി താരവുമായുള്ള കരാർ മാത്രമാണ് ഒപ്പുവെക്കുവാനുള്ളത്. 27 മില്യൺ യൂറോയുടെ ഒരു പാക്കേജ് ആണ് ആഴ്സനൽ താരത്തിനായി നൽകിയിരിക്കുന്നത്. എത്ര വർഷത്തേക്ക് ഉള്ള കരാർ ആണെന്ന് വ്യക്തമല്ലെങ്കിലും ഒരു ലോങ്ങ് ടേം ഡീലാണ് ട്രൊസ്സാർഡുമായി ആഴ്സനൽ ഒപ്പിവെക്കുവാൻ പോകുന്നത് എന്നാണ് അറിയുവാൻ കഴിയുന്നത്.
ഉടൻ തന്നെ ഈയൊരു എഗ്രിമെൻ്റ് പൂർത്തിയാകും. ലണ്ടനിൽ വെച്ചാകും മെഡിക്കൽ നടക്കുക.
2019ൽ ബെൽജിയൻ ക്ലബായ യെങ്കിൽ നിന്നും ബ്രൈറ്റണിൽ എത്തിയ താരം 116 മത്സരങ്ങളിലാണ് ടീമിനായി കളത്തിലിറങ്ങിയത്. അതിൽ നിന്നും 25 ഗോളുകൾ നേടുവാനും താരത്തിനായി. എന്തായാലും ആഴ്സനലിനെ സംബന്ധിച്ചിടത്തോളം മികച്ചൊരു സൈനിങ് ആയിരിക്കും ഇതെന്നുള്ള കാര്യത്തിൽ സംശയമൊന്നും തന്നെയില്ല.