Foot Ball Top News transfer news

കാത്തിരിപ്പിന് വിരാമം; റെക്കോർഡ് തുകയ്ക്ക് ക്രിസ്റ്റ്യാനോ അൽ നാസറിൽ.!

December 31, 2022

author:

കാത്തിരിപ്പിന് വിരാമം; റെക്കോർഡ് തുകയ്ക്ക് ക്രിസ്റ്റ്യാനോ അൽ നാസറിൽ.!

ലോകകപ്പിന് ശേഷം ഏവരും കാത്തിരുന്ന കാര്യമായിരുന്നു സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ എങ്ങോട്ട് ചേക്കേറും എന്നുള്ളത്. ഇപ്പോഴിതാ ആ ഒരു കാത്തിരിപ്പിന് വിരാമമായിരിക്കുകയാണ്. താരത്തെ റെക്കോർഡ് തുകയ്ക്ക് സൗദി അറേബ്യൻ ക്ലബായ അൽ നാസർ സ്വന്തമാക്കി. 2025 വരെ ദൈർഘ്യമുള്ളതാണ് കരാർ. ഫുട്ബോളിലെ എക്കാലത്തെയും വലിയ പ്രതിഫലമാണ് ക്രിസ്റ്റിയാനോ കൈപ്പറ്റുവാൻ പോകുന്നത്. പ്രതിവർഷം 200 മില്യൺ യൂറോ ആകും ക്ലബ് താരത്തിന് നൽകുക.

എന്തായാലും യൂറോപ്പ് വിട്ട് ക്രിസ്റ്റ്യാനോ സൗദിയിലേക്ക് പോകുന്നത് താരത്തിൻ്റെ ആരാധകർക്ക് അല്പം നിരാശ പകരുന്ന വാർത്തയാണ്. യൂറോപ്പിൽ തന്നെ തുടരുവാൻ ആയിരുന്നു റൊണാൾഡോയുടെ താൽപര്യം എങ്കിലും അൽ നാസർ അല്ലാതെ മറ്റ് ക്ലബ്ബുകൾ ഒന്നുംതന്നെ താരത്തെ സമീപിച്ചിരുന്നില്ല. അതാണ് ഇപ്പോൾ താരം സൗദിയിലേക്ക് ചേക്കറുവാൻ ഉള്ള പ്രധാന കാരണം. പുതിയ ക്ലബിലേക്ക് എത്തിയതിൽ സന്തോഷമുണ്ടെന്ന് ക്രിസ്റ്റ്യാനോ അറിയിച്ചിട്ടുണ്ട്. ഇതൊരു ചരിത്രപരമായ നിമിഷമാണെന്ന് അൽ നാസറും അറിയിച്ചു. എന്തായാലും പുതിയ വെല്ലുവിളിക്കായി സൗദിയിലേക്ക് ചേക്കേറുന്ന താരത്തിന് അവിടെ ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കാൻ കഴിയട്ടെ എന്ന് നമുക്ക് ആശംസിക്കാം.

Leave a comment