ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്‍റണില്‍ പ്രണോയ്ക്കും,സിന്ധുവിനും ജയം
ടോക്കിയോ: ജപ്പാനിൽനടക്കുന്ന ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്‍റണില്‍ ഇന്ത്യയുടെ പ്രണോയ്ക്കും,സിന്ധുവിനും ജയം. ഇന്ന് നടന്ന മത്സരത്തിൽ രണ്ട് പേരും ജയത്തോടെ രണ്ടാം റൗണ്ടിൽ കടന്നു. പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ കിഡംബി ശ്രീകാന്തിനെ ആണ് പ്രണോയ് തോൽപ്പിച്ചത്. വനിത സിംഗിൾസിൽ സിന്ധു ചൈനയുടെ ഹന്‍യുവിനെ ആണ് പരാജയപ്പെടുത്തിയത്.
ഇന്തോനേഷ്യന്‍ ഓപ്പണിന്റെ ഫൈനൽ വരെ എത്തിയ സിന്ധു ജപ്പാൻ ബാഡ്മിന്റണിലെ ആദ്യ മത്സരം ജയിച്ച് രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. ഇന്ന് നടന്ന മത്സരത്തിൽ ചൈനയുടെ ഹന്‍യുവിനെ ആണ് പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകളാക്കാണ് സിന്ധു യുവിനെ തോൽപ്പിച്ചത്. ആദ്യ സെറ്റ് അനായാസം ജയിച്ച സിന്ധുവിന് രണ്ടാം സെറ്റിൽ നല്ല പോരാട്ടം നേരിടേണ്ടി വന്നു. ഹൻ രണ്ടാം സെറ്റിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഒരു സമയത്ത് പോയിന്റിൽ സിന്ധുവിനൊപ്പം ഹൻ എത്തി. എന്നാൽ അവസാന ജയം സിന്ധുവിനൊപ്പമായിരുന്നു. സ്കോര്‍ 21-9, 21-17.
പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ കിഡംബി ശ്രീകാന്തിനെ ആണ് പ്രണോയ് തോൽപ്പിച്ചത്. ഒന്നിനെതിരെ രണ്ട് പോയിന്റുകൾക്കാണ് ശ്രീകാന്തിനെ പ്രണോയ് പരാജയപ്പെടുത്തിയത്. ആദ്യ സെറ്റിൽ ശ്രീകാന്ത് പ്രണോയിയെ തോൽപ്പിച്ച് മികച്ച പ്രകടനം കാഴ്ചവെച്ചു. എന്നാൽ തുടർന്നുള്ള രണ്ട് സെറ്റും പ്രണോയ് മികച്ച പ്രകടനം നടത്തി വിജയിക്കുകയായിരുന്നു. ആദ്യ രണ്ട് സെറ്റുകൾ ഓരോ താരങ്ങൾ ജയിച്ച മൽസരത്തിൽ മൂന്നാം സെറ്റ് വളരെ മികച്ചതായിരുന്നു. രണ്ട് പേരും ഒപ്പത്തിനൊപ്പം പോയിന്റുകൾ നേടിയ മത്സരത്തിൽ പ്രണോയ് രണ്ട് പോയിന്റ് വ്യത്യാസത്തിൽ ജയിക്കുകയായിരുന്നു. സ്‌കോർ: 13-21, 21-11, 22-20.






































