ഇന്ത്യന്‍ ടി20 ക്രിക്കറ്റ് ടീമിന്റെ ഡയറക്റ്ററായി ധോണിയെത്തിയേക്കും
ട്വന്റി20 ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ട് ടീമിനോടു ദയനീയമായി പരാജയപ്പെട്ടതിനു പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പ്രവർത്തനത്തിൽ നിർണായക മാറ്റങ്ങളുണ്ടാകുമെന്നു സൂചന. മുൻ ഇന്ത്യൻ ക്യാപ്റ്റൻ എംഎസ് ധോണിയെ ടീമിന്റെ ഭാഗമാക്കാൻ ബിസിസിഐ ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ. അടുത്തകാലത്ത് ഐസിസി ടൂര്‍ണമെന്റുകളില്‍ സ്ഥിരമായി പരാജയപ്പെടുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ഓസ്‌ട്രേലിയയില്‍ അവസാനിച്ച ടി20 ലോകകപ്പില്‍ ഇന്ത്യ സെമിയില്‍ കാണാതെ പുറത്തായിരുന്നു. ഏഷ്യാകപ്പിലും രോഹിത് ശര്‍മയുടെ കീഴിയില്‍ ഇറങ്ങിയ ടീം സെമിയില്‍ തോറ്റു.
2011 ഏകദിന ലോകകപ്പാണ് ഇന്ത്യ നേടിയ അവസാന ഐസിസി ട്രോഫി. അന്ന് എം എസ് ധോണിയായിരുന്നു ഇന്ത്യയുടെ ക്യാപ്റ്റന്‍. ധോണിക്ക് കീഴില്‍ ടി20 ലോകകപ്പും ഐസിസി ചാംപ്യന്‍സ് ട്രോഫിയും ഇന്ത്യ നേടിയിയിരുന്നു. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ക്യാപ്റ്റനായ ധോണി നാല് കിരീടങ്ങളും സ്വന്തമാക്കി.
പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യന്‍ ടി20 ക്രിക്കറ്റ് ടീമിന്റെ ഡയറക്റ്ററായി ധോണിയെത്തിയേക്കും. നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും രാഹുല്‍ ദ്രാവിഡാണ് ഇന്ത്യയെ പരിശീലിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ ജോലിഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് ധോണിയെ ടി20 ക്രിക്കറ്റ് ടീമിന്റെ ഡയറക്റ്ററാക്കുന്നത്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ സീസണ്‍ ഐപിഎല്‍ അവസാനിക്കുന്നോടെ ധോണി ഫ്രാഞ്ചൈസ് ക്രിക്കറ്റ് മതിയാക്കും. ലോകകപ്പിൽനിന്നു പുറത്തായതിനു പിന്നാലെയാണ് ട്വന്റി20 ടീമിൽ അഴിച്ചുപണികൾ നടത്താൻ ബിസിസിഐ ഒരുങ്ങുന്നത്.