രോഹിത്ത്, കാർത്തിക്, അശ്വിൻ എന്നിവർ ടി20 ക്രിക്കറ്റിൽ നിന്നും വിരമിക്കണമെന്ന് മുൻ ഇംഗ്ലണ്ട് താരം
ടി20 ലോകകപ്പിന് ശേഷം മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ക്കെതിരേ വിമര്‍ശനവുമായി മുന്‍ ഇംഗ്ലീഷ് സ്പിന്നര്‍ മോണ്ടി പനേസര്‍. രോഹിത് ശര്‍മ, ദിനേശ് കാര്‍ത്തിക്, ആര് അശ്വിന് എന്നിവരെയാണ് പനേസര്‍ വിമര്‍ശിച്ചത്. രോഹിതും അശ്വിനും കാര്‍ത്തിക്കും അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കണമെന്ന് പനേസര്‍ ആവശ്യപ്പെട്ടു.
രോഹിത് ശര്‍മയും ദിനേശ് കാര്‍ത്തിക്കും ആര് അശ്വിനും അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കണം. ടീം മാനേജ്മെന്റ് ഈ താരങ്ങളുമായി ചര്‍ച്ച നടത്തി അവരുടെ അഭിപ്രായം ചോദിക്കണം. ഈ മൂന്നുപേരും പുതിയ താരങ്ങള്‍ക്ക് വഴിമാറിക്കൊടുക്കേണ്ട സമയമായിരിക്കുന്നു’-പനേസര്‍ തുറന്നടിച്ചു. ഈയിടെ അവസാനിച്ച ട്വന്റി 20 ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇന്ത്യ പത്തുവിക്കറ്റിന്റെ വമ്പന്‍ തോല്‍വി ഇംഗ്ലണ്ടില്‍ നിന്ന് ഏറ്റുവാങ്ങിയിരുന്നു. ഈ തോല്‍വിയുടെ പശ്ചാത്തലത്തിലാണ് പനേസര്‍ അഭിപ്രായവുമായി രംഗത്തെത്തിയത്.
യുവതാരങ്ങള്‍ ഏറെയുള്ള ഇന്ത്യ പുതുതലമുറയ്ക്ക് അവസരം നല്‍കണമെന്ന് പനേസര്‍ പറഞ്ഞു. വിരാട് കോലിയുടെ മികച്ച പ്രകടനത്തെ പ്രശംസിക്കാനും പനേസര്‍ മറന്നില്ല. വിരാട് മികച്ച പ്രകടനം പുറത്തെടുത്തെന്നും അദ്ദേഹത്തിന് വയസ്സ് എന്നത് വെറും നമ്പര്‍ മാത്രമാണെന്നും പനേസര്‍ വ്യക്തമാക്കി.