Cricket cricket worldcup Cricket-International Top News

തോൽവിയിലും തലയുയർത്തി കോലിയുടെ റെക്കോർഡ്

November 10, 2022

author:

തോൽവിയിലും തലയുയർത്തി കോലിയുടെ റെക്കോർഡ്

ടി20 ക്രിക്കറ്റിന്റെ ചരിത്രത്തില്‍ 4000 റണ്‍സ് പിന്നിടുന്ന ആദ്യ താരമായിരിക്കുകയാണ് കോലി. മത്സരം തുടങ്ങുന്നതിന് മുമ്പ് 42 റണ്‍സാണ് നേട്ടം പൂര്‍ത്തിയാക്കാന്‍ കോലിക്ക് വേണ്ടിയിരുന്നത്. അഡ്‌ലെയ്ഡില്‍ ഇറങ്ങുന്നതിന് മുമ്പ് 114 മത്സരങ്ങളില്‍ കോലി 3958 റണ്‍സാണ് നേടിയിരുന്നത്. രാജ്യാന്തര ടി20യില്‍ 106 ഇന്നിംഗ്സുകളില്‍ 52.77 ശരാശരിയിലും 138.15 സ്‌ട്രൈക്ക് റേറ്റിലുമാണ് ഇത്രയും റണ്‍സ് കോലി സ്വന്തമാക്കിയത്.

Image

ഒരു സെഞ്ചുറിയും 36 അര്‍ധസെഞ്ചുറികളും കോലിയുടെ അക്കൗണ്ടിലുണ്ട്. 3826 റണ്‍സെടുത്ത ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയാണ് രണ്ടാം സ്ഥാനത്ത്. ഇന്നത്തെ 27 റണ്‍സോടെ 3853 റണ്‍സായി രോഹിത്തിന്. ഈ ലോകകപ്പില്‍ കോലി മിന്നും ഫോമിലാണ്. ടൂര്‍ണമെന്റിലെ അഞ്ച് മത്സരങ്ങളില്‍ 123.00 ശരാശരിയിലും 138.98 സ്‌ട്രൈക്ക് റേറ്റിലും കോലി 246 റണ്‍സ് കോലി നേടിക്കഴിഞ്ഞു.

ഇംഗ്ലണ്ടിനെതിരെ നേടിയ 50 ഉള്‍പ്പെടാതെയാണിത്. 225 റണ്‍സുമായി സൂര്യകുമാര്‍ യാദവ് പട്ടികയില്‍ മൂന്നാമതുണ്ട്. ട്വന്റി 20 ലോകകപ്പില്‍ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ 40 പന്തില്‍ 50 റണ്‍സാണ് കോലി നേടിയത്. ഹാര്‍ദിക്കിനൊപ്പം (63) ടീമിനെ മികച്ച സ്‌കോറിലേക്ക് നയിക്കുന്നതില്‍ കോലി വലിയ പങ്കുവഹിച്ചു.

Leave a comment