സെമിയിൽ ന്യൂസീലൻഡിനെ തകർത്ത് പാകിസ്ഥാൻ ഫൈനലിലേക്ക്; ജയം 7 വിക്കറ്റിന്
2022 ട്വന്റി 20 ലോകകപ്പ് ഫൈനലിലെത്തുന്ന ആദ്യ ടീമായി പാകിസ്ഥാന്‍. സെമി ഫൈനലില്‍ കരുത്തരായ ന്യൂസീലന്‍ഡിനെ ഏഴുവിക്കറ്റിന് തകര്‍ത്താണ് പാകിസ്ഥാന്‍ ഫൈനലിലെത്തിയത്. അര്‍ധസെഞ്ചുറി നേടിയ മുഹമ്മദ് റിസ്വാനും നായകന്‍ ബാബര്‍ അസമുമാണ് പാകിസ്ഥാന് വേണ്ടി തകര്‍പ്പന്‍ വിജയമൊരുക്കിയത്.
ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 153 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്താന്‍ 19.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി. ഇതോടെ ടി20 ക്രിക്കറ്റില്‍ ഒരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ വിജയങ്ങളെന്ന റെക്കോര്‍ഡ് പാകിസ്ഥാനായി. ന്യൂസിലന്‍ഡിനെതിരെ മാത്രം 18 വിജയങ്ങളാണ് പാകിസ്ഥാന്‍ സ്വന്തമാക്കിയത്. വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക എന്നിവര്‍ക്കെതിരെ ഇന്ത്യ നേടിയ 17 വിജയങ്ങളാണ് പാകിസ്ഥാന്‍ മറികടന്നത്.
നാളെ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരത്തിൽ ഇന്ത്യ ജയിച്ചാൽ ഇന്ത്യ–പാക്ക് ഫൈനലിന് കളമൊരുങ്ങും. മുഹമ്മദ് റിസ‌്‌വാൻ 57 റൺസും ( 43 പന്തിൽ നിന്ന്) ബാബർ അസം 53 റൺസും (42 പന്തിൽ നിന്ന്) നേടി മികച്ച തുടക്കമിട്ടു. മുഹമ്മദ് ഹാരിസ് 30 റൺസ് (26 പന്തിൽ) നേടി. മുഹമ്മദ് നവാസും ഷഹീൻ അഫ്രീദിയും പാക്കിസ്ഥാനുവേണ്ടി വിക്കറ്റ് വീഴ്ത്തി.