ടി20 ലോകകപ്പിലെ ആദ്യ സെമി ഇന്ന്; പാകിസ്ഥാനും ന്യൂസിലൻഡും നേർക്കുനേർ
ട്വന്റി 20 ലോകകപ്പിലെ ആദ്യ സെമി പാകിസ്ഥാനും ന്യൂസിലൻഡും തമ്മിൽ ഇന്ന് ഉച്ചക്ക് 1.30 മുതൽ അരങ്ങേറും. നേര്‍ക്കുനേര്‍ കണക്കില്‍ പാകിസ്ഥാനാണ് മുന്നില്‍ ഇരുവരും 28 തവണ മത്സരിച്ചപ്പോള്‍ 17 തവണയും പാകിസ്ഥാനായിരുന്നു. അവസാനം നടന്ന ത്രിരാഷ്ട്ര പരമ്പരയില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചാണ് പാകിസ്ഥാന് കിരീടീം നേടിയത്.
നാളെയാണ് ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം സെമി. ഇന്ത്യ പാകിസ്ഥാന് സ്വപ്നഫൈനല്‍ പ്രതീക്ഷിച്ചിച്ചാണ് ആരാധകര്‍. രണ്ടു വിജയമകലെ ട്വന്റി 20 ലോക കിരീടം. ഇന്ത്യയോടും സിംബാബ്വേയോടും തോറ്റ പാകിസ്ഥാനെ രക്ഷിച്ചത് നെതര്‍ലന്‍ഡ്സാണ്. ഡച്ചുകാര്‍ ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ചതോടെയാണ് പാകിസ്ഥാന് സെമിയിലേക്ക് വഴിതുറന്നത്. കിവീസ് സെമിയിലെത്തിയത് ഒന്നാം ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായി.
മുറിവേറ്റ പാകിസ്ഥാന് പുറത്താകലിന്റെ വക്കില്‍ നിന്ന് രക്ഷപ്പെട്ടെത്തുമ്പോള്‍ കൂടുതല്‍ അപകടകാരികള്‍. എങ്കിലും ഐസിസി ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനം നടത്തുന്ന പാകിസ്ഥാനെ മറികടക്കുക കിവീസിന് അത്ര എളുപ്പമായിരിക്കില്ല. തകര്‍പ്പന്‍ ഫോമിലുള്ള ഗ്ലെന്‍ ഫിലിപ്സാണ് കിവീസിന്റെ തുറുപ്പുചീട്ട്. കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ ഫിലിപ്സ് ഒരു സെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയും നേടിക്കഴിഞ്ഞു. കഴിഞ്ഞ രണ്ടു മത്സരങ്ങളായി ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ് താളം വീണ്ടെടുത്തിട്ടുണ്ടെന്നത് ന്യൂസിലൻഡിന് ആശ്വാസമാണ്.
ഓപ്പണര്‍മാരായ ക്യപ്റ്റന്‍ ബാബര്‍ അസമിന്റെയും മുഹമ്മദ് റിസ്വാന്റെയും ഫോമില്ലായ്മയാണ് പാകിസ്ഥാൻ്റെ വീക്ക്നെസ്. ലോകകപ്പിലെ അഞ്ചു കളിയില്‍ 39 റണ്‍സ് മാത്രമാണ് ബാബറിന് നേടാനായത്. റിസ്വാനും പതിവുഫോമിലേക്ക് ഉയരാനാകുന്നില്ല. അതേസമയം, ഷഹീന്‍ഷാ അഫ്രിഡിയും ഹാരിസ് റൗഫും നയിക്കുന്ന ബൗളിങ് നിര മികച്ച ഫോമിലാണ്.