കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഫീൽഡിംഗ് പരിശീലകനായി റയാൻ ടെൻ ഡോസ്ക്കാറ്റെയെ നിയമിച്ചു
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഫീൽഡിംഗ് പരിശീലകനായി നെതർലൻഡ്സ് മുൻ ക്യാപ്റ്റൻ റയാൻ ടെൻ ഡോസ്ക്കാറ്റെ ചുമതലയേൽക്കാൻ ഒരുങ്ങുന്നു. ടീമിന്റെ അസിസ്റ്റന്റ് കോച്ചായി സ്ഥാനക്കയറ്റം ലഭിച്ച ജെയിംസ് ഫോസ്റ്ററിന് പകരമാണ് മുൻ ഓൾറൗണ്ടർ എത്തുന്നത്.
ജെയിംസ് ഫോസ്റ്ററിന് സഹപരിശീലകനായി സ്ഥാനം കയറ്റം ലഭിച്ചതോടെയാണ് നൈറ്റ് റൈഡേഴ്സിന്റെ ഫീൽഡിംഗ് പരിശീലകനായി റയാൻ ടെൻ ഡോസ്ക്കാറ്റെ എത്തുന്നത്. 2012-ലും 2014-ലും കെകെആർ ഫ്രാഞ്ചൈസിക്ക് വേണ്ടിയുള്ള കിരീടം നേടിയ സീസണുകളിൽ ടീമിലെ അഭിവാജ്യ ഘടകമായിരുന്നു ഈ നെതർസൻഡ്സ് താരം.
ഐപിഎല്ലിൽ ആകെ 29 മത്സരങ്ങൾ കളിച്ച 42-കാരൻ 23.29 ശരാശരിയിലും 138.72 സ്ട്രൈക്ക് റേറ്റിലും 326 റൺസ് അടിച്ചെടുത്തിട്ടുണ്ട്. അതേസമയം ഡോസ്ക്കാറ്റെയുടെ ഉയർന്ന വ്യക്തിഗത സ്കോർ 70 റൺസാണ്. കെകെആറിന്റെ ILT20 സബ്സിഡിയറി ഫ്രാഞ്ചൈസിയായ അബുദാബി നൈറ്റ് റൈഡേഴ്സിൽ അസിസ്റ്റന്റ് കോച്ചായി പ്രവർത്തിക്കാനുള്ള അവസരവും ഇതോടെ ടെൻ ഡോസ്ക്കാറ്റെയ്ക്ക് ലഭിക്കും. താരത്തിന്റെ പരിചയ സമ്പത്ത് കണക്കിലെടുക്കുമ്പോൾ ഇത് ഫ്രാഞ്ചൈസിക്ക് വലിയ ഉത്തേജനം നൽകും.