Cricket cricket worldcup Cricket-International Top News

സിംബാബ്‍വെയും വീണു, ടി20 ലോകകപ്പ് സെമിയിൽ ഇന്ത്യയുടെ എതിരാളി ഇംഗ്ലണ്ട്

November 6, 2022

author:

സിംബാബ്‍വെയും വീണു, ടി20 ലോകകപ്പ് സെമിയിൽ ഇന്ത്യയുടെ എതിരാളി ഇംഗ്ലണ്ട്

ടി20 ലോകകപ്പിലെ അവസാന സൂപ്പർ 12 മത്സരത്തിൽ സിംബാബ്‍വെയ‌െ 71 റൺസിന് തകർത്ത് ഇന്ത്യ ഗ്രൂപ്പ് രണ്ടിലെ ജേതാക്കളായി സെമിഫൈനലിൽ. ഇന്ത്യ ഉയർത്തിയ 187 റൺസ് പിന്തുടർന്ന സിംബാബ്‍വെ 17.2 ഓവറിൽ 115 റൺസിന് എല്ലാവരും പുറത്തായി. സെമിഫൈനലിൽ ഒന്നാം ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികൾ.

ടോസ് നേടി ബാറ്റിംഗിനിറങ്ങി ഇന്ത്യ ഉയർത്തിയ 187 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ സിംബാബ്‍വെയ‌ുടെ തുടക്കം തകർച്ചയോടെയായിരുന്നു. ഇന്നിങ്സിന്റെ ആദ്യ പന്തിൽ തന്നെ ഓപ്പണർ വെസ്‌ലി മധേവേരെയെ (0) സിംബാബ്‍വെയ‌്‌ക്കു നഷ്ടമായി. പിന്നീട് കൃത്യമായ ഇടവേളകളിൽ അവരുടെ വിക്കറ്റ് വീണുകൊണ്ടിരുന്നതോടെ ഇന്ത്യ വിജയം ഉറപ്പിച്ചിരുന്നു.

ആറാം വിക്കറ്റിൽ സിക്കന്ദർ റാസയും (24 പന്തിൽ 34) റയാൻ ബേളും (22 പന്തിൽ 35) ചേർന്നു നേടിയ 60 റൺസാണ് സിംബാബ്‍വെയെ വലിയ നാണക്കേടിൽനിന്നു രക്ഷിച്ചത്. . അഡ്‌ലെയ്ഡിൽ പത്താം തീയതിയാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള സെമി മത്സരം. ഒമ്പതിനു നടക്കുന്ന ആദ്യ സെമിഫൈനലിൽ ന്യൂസീലൻഡും പാകിസ്ഥാനും ഏറ്റുമുട്ടും.

Leave a comment