European Football Foot Ball Top News

മെസ്സി ഇല്ല.! സൂപ്പർതാരത്തിൻ്റെ അഭാവത്തിൽ ലോറിയെൻ്റിനെ നേരിടാൻ പി.എസ്.ജി.

November 6, 2022

author:

മെസ്സി ഇല്ല.! സൂപ്പർതാരത്തിൻ്റെ അഭാവത്തിൽ ലോറിയെൻ്റിനെ നേരിടാൻ പി.എസ്.ജി.

ലീഗ് വണ്ണിൽ നിലവിലെ ചാംപ്യൻമാരായ പാരീസ് സെയിൻ്റ് ജെർമെയ്ൻ ഇന്ന് ഇറങ്ങുകയാണ്. ഇന്ത്യൻ സമയം വൈകിട്ട് 5.30 ന് നടക്കുന്ന മത്സരത്തിൽ ലോറിയെൻ്റാണ് പാരീസിൻ്റെ എതിരാളികൾ. ലോറിയെൻ്റ് ആണ് ഇന്നത്തെ മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നത്. എന്നാൽ ആരാധകർക്ക് നിരാശ പകരുന്ന വാർത്തയാണ് പി.എസ്.ജി ക്യാമ്പിൽ നിന്നും പുറത്തുവരുന്നത്. ഇന്നത്തെ മത്സരത്തിന് ആയുള്ള സ്ക്വാഡിൽ അർജൻ്റൈൻ സൂപ്പർതാരം ലയണൽ മെസ്സി ഉണ്ടാകില്ല. താരത്തിന് ചെറിയൊരു ഇഞ്ചുറി പിടിപെട്ടിട്ടുണ്ട്. എന്നാലത് അത്ര സാരമുള്ളതല്ല. അടുത്ത വാരം താരം ട്രെയിനിംഗ് പുനരാരംഭിക്കും. വേൾഡ്കപ്പ് ഒക്കെ വരുന്നതിനാൽ ഒരു മുൻകരുതൽ എന്നോണം ഇന്നത്തെ മത്സരത്തിൽ നിന്നും മെസ്സിയെ പി.എസ്.ജിയെ ഒഴിവാക്കുകയായിരുന്നു. എന്തായാലും മെസ്സി ഒഴികെയുള്ള മറ്റു പ്രധാന താരങ്ങൾ എല്ലാവരും തന്നെ ഇന്നത്തെ മത്സരത്തിനായുള്ള സ്ക്വാഡിൽ ഉണ്ടാകുമെന്നാണ് അറിയാൻ കഴിയുന്നത്.

ഏറ്റവുമൊടുവിൽ നടന്ന യു.സി.എൽ മത്സരത്തിൽ യുവൻ്റസിനെ അവരുടെ മൈതാനത്ത് വെച്ച് കീഴടക്കിയതിൻ്റെ ആത്മവിശ്വാസത്തിലാണ് ഗാൾട്ടിയറിൻ്റെയും സംഘത്തിൻ്റെയും വരവ്. എന്തായാലും മികച്ചൊരു മത്സരം തന്നെ നമുക്ക് പ്രതീക്ഷിക്കാം. നിലവിൽ 13 മത്സരങ്ങളിൽ നിന്നും 35 പോയിൻ്റ് നേടിയ പി.എസ്.ജി തന്നെയാണ് ടേബിളിൽ ഒന്നാം സ്ഥാനത്ത്. അത്രയും മത്സരങ്ങളിൽ നിന്നും 27 പോയിൻ്റുള്ള ലോറിയെൻ്റ് 4ആം സ്ഥാനത്തുണ്ട്. അതുകൊണ്ടുതന്നെ ഇന്ന് വിജയിക്കാൻ സാധിച്ചാൽ ഒന്നാം സ്ഥാനത്തുള്ള പി.എസ്.ജിയുമായുള്ള അകലം കുറയ്ക്കുവാൻ ലോറിയെൻ്റിനു സാധിക്കും. അതേസമയം രണ്ടാം സ്ഥാനത്തുള്ള ലെൻസിനേക്കാൾ ഒരു മത്സരം കുറവാണ് പി.എസ്.ജി കളിച്ചിട്ടുള്ളത്.

Leave a comment