Cricket cricket worldcup Cricket-International Top News

അഡ്‌ലെയ്ഡില്‍ മഴ പെയ്തേക്കില്ല, ഇന്ത്യക്ക് സന്തോഷ വാർത്ത

November 2, 2022

author:

അഡ്‌ലെയ്ഡില്‍ മഴ പെയ്തേക്കില്ല, ഇന്ത്യക്ക് സന്തോഷ വാർത്ത

ടി20 ലോകകപ്പിലെ നിര്‍ണായക സൂപ്പര്‍ 12 പോരാട്ടത്തില്‍ ഇന്ന് ബംഗ്ലാദേശിനെ നേരിടാനിറങ്ങുമ്പോള്‍ ആരാധകരുടെ മനസില്‍ ആശങ്കയായിരുന്നത് കാലവസ്ഥാ പ്രവചനമായിരുന്നു. ഇന്നലെ വരെ കനത്ത മഴ പെയ്ത അഡ്‌ലെയ്ഡില്‍ ഇന്ന് മഴ പെയ്യാന്‍ 70 ശതമാനം സാധ്യതയുണ്ടെന്നായിരുന്നു കാലവസ്ഥാ പ്രവചനമെങ്കിലും രാവിലെ മുതല്‍ അഡ്‌ലെയ്ഡില്‍ മഴ ഇല്ലെന്ന റിപ്പോര്‍ട്ടുകള്‍ ഇന്ത്യക്ക് ആശ്വാസം നല്‍കുന്നതാണ്.

തണുത്ത കാലവസ്ഥയാണെങ്കിലും മത്സര സമയത്ത് മഴ ഉണ്ടാകാന്‍ സാധ്യതയില്ല. ഇന്ത്യന്‍ സമയം ഉച്ചക്ക് 1.30നാണ് മത്സരം തുടങ്ങുക. ആകാശം മേഘാവൃതമാണെങ്കിലും രാവിലെ മുതല്‍ മഴ ഒഴിഞ്ഞു നില്‍ക്കുന്നത് ആരാധകരെയും സന്തോഷിപ്പിക്കുന്നതാണ്.

ദക്ഷിണാഫ്രിക്കയോട് തോറ്റതോടെയാണ് ഇന്ത്യക്ക് ഗ്രൂപ്പ് ഘട്ടം കടക്കാൻ ഇനിയുള്ള രണ്ട് മത്സരങ്ങളും നിർണായകമായത്. മുൻനിര തകർന്നതാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് തിരിച്ചടിയായത്. തുടരെ പരാജയപ്പെടുന്ന കെ.എൽ.രാഹുലിനെ ഒഴിവാക്കില്ലെന്ന് കോച്ച് രാഹുൽ ദ്രാവിഡ് വ്യക്തമാക്കിയതോടെ ഇന്ത്യയുടെ മുന്‍നിരയില്‍ വലിയമാറ്റങ്ങൾക്ക് സാധ്യതയില്ല. എങ്കിലും പരിക്കേറ്റ ദിനേശ് കാർത്തിക്കിന് പകരം റിഷഭ് പന്ത് അവസാന ഇലവനിൽ ഇടംപിടിച്ചേക്കും.

Leave a comment