അത്ലറ്റിക്കോ മാഡ്രിഡ് ഇപ്പോള്‍ വിടാനുള്ള ഉദ്ദേശം തനിക്കില്ല എന്ന് വെളിപ്പെടുത്തി സിമിയോണി
ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായതിന്റെ പശ്ചാത്തലത്തിൽ അത്ലറ്റിക്കോ മാഡ്രിഡ് പരിശീലകൻ ഡീഗോ സിമിയോണി നിലവില്‍ ക്ലബ് വിടാന്‍ ഉദ്ദേശം ഇല്ലെന്നു വെളിപ്പെടുത്തി. 2018 ന് ശേഷം ആദ്യമായി ആണ് അത്ലറ്റിക്കോ മാഡ്രിഡ് ഗ്രൂപ്പ് ഘട്ടത്തില്‍ നിന്ന് തന്നെ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്താവുന്നത്.
ഇത് അദ്ദേഹത്തിന് മേലുള്ള സമ്മര്‍ദം വളരെ അധികം വര്‍ധിപ്പിച്ചു.കഴിഞ്ഞതിനു മുന്‍ സീസണില്‍ ലാലിഗ നേടി എങ്കിലും അതിനു ശേഷമുള്ള ടീമിന്റെ പ്രകടനം ശരാശരിയിലും താഴെ മാത്രമാണ്.അതിനാല്‍ മാനേജര്‍ റോളില്‍ പുതിയ ഒരാളെ പയറ്റി നോക്കണം എന്ന നിലപാടില്‍ ആണ് ആരാധകരും ലോക്കല്‍ മാധ്യമങ്ങളും.എന്നാല്‍ ചാമ്പ്യന്‍സ് ലീഗ് മാത്രമേ നഷ്ട്ടപ്പെട്ടിട്ടുള്ളൂ എന്നും ഈ സീസണില്‍ മറ്റ് ടോഫികള്ക്ക് വേണ്ടി ഇപ്പോഴും പ്രയത്നം തുടരും എന്ന് സിമിയോണി അഭിപ്രായപ്പെട്ടു.ഈ ക്ലബിൽ തുടർന്നും പ്രവർത്തിക്കുകയും അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗിൽ തിരിച്ചെത്തുകയും ചെയ്യുക എന്നതാണ് തന്റെ സ്വപ്നം എന്ന് ഡയറിയോ എഎസിനോട് അദ്ദേഹം പറഞ്ഞു.






































