European Football Foot Ball Top News

മുൻ മാനേജർ സാന്റി സോളാരി പുതിയ റോളില്‍ വീണ്ടും മാഡ്രിഡിലേക്ക് മടങ്ങിയെത്തി

November 1, 2022

മുൻ മാനേജർ സാന്റി സോളാരി പുതിയ റോളില്‍ വീണ്ടും മാഡ്രിഡിലേക്ക് മടങ്ങിയെത്തി

മുൻ മാനേജർ സാന്റിയാഗോ സോളാരി റയൽ മാഡ്രിഡിലേക്ക് വീണ്ടും മടങ്ങിയെതിരിക്കുന്നു. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും റയൽ മാഡ്രിഡ് സിറ്റിയുടെ ഡയറക്ടറായി സോളാരി തന്റെ പുതിയ സ്ഥാനത്ത് പ്രവര്‍ത്തനം  ആരംഭിച്ചു കഴിഞ്ഞു.വാൽഡെബെബാസ് പരിശീലന ഗ്രൗണ്ടിന്‍റെ മേല്‍നോട്ടം നിര്‍വഹിക്കുകയാണ് അദ്ദേഹത്തിന്റെ പ്രധാന പ്രവര്‍ത്തന റോള്‍.

Real Madrid City

സാന്റിയാഗോ ബെർണബ്യൂവിൽ നവീകരണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്, എന്നാൽ സ്റ്റേഡിയം പൂർത്തിയായിക്കഴിഞ്ഞാൽ, റയൽ മാഡ്രിഡിന്റെ അടുത്ത പ്രൊജക്റ്റ്‌ ആണ് വാൽഡെബെബാസ്.സ്ത്രീകളുടെ ആദ്യ ടീം, പുരുഷന്മാരുടെ ആദ്യ ടീം, അക്കാദമി എന്നിവയ്ക്കായി ഈ ഗ്രൗണ്ട് ഉപയോഗിക്കും.അടുത്ത സീസൺ മുതൽ റയൽ മാഡ്രിഡ് കാസ്റ്റില്ല കീഴില്‍ ഒരു സി ടീമിനെ കൂടി കൊണ്ടുവന്നേക്കും.സിദാന്‍ പോയതിനു ശേഷം വന്ന ലോപ്റ്റഗി പോയതോടെ 2018 ൽ ഏകദേശം അഞ്ച് മാസത്തോളം റയല്‍ ടീമിനെ സോളാരി നയിച്ചിടുണ്ട്.മോശം പ്രവര്‍ത്തനം മൂലം അദ്ദേഹത്തിന് ശേഷം വീണ്ടും സിദാന്‍ തന്നെ മാനേജര്‍ റോളിലേക്ക് മടങ്ങിയെത്തുകയും ചെയ്തിരുന്നു.

Leave a comment