വീണ്ടും പരിക്കേറ്റ പോൾ പോഗ്ബയ്ക്ക് 2022 ഫിഫ ലോകകപ്പ് നഷ്ട്ടം ആയേക്കും ; ഫ്രാൻസിന് കനത്ത തിരിച്ചടി
ഫ്രാൻസ് മാനേജർ ദിദിയർ ദെഷാംപ്സ് തന്റെ ഫിഫ ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് പോൾ പോഗ്ബയ്ക്ക് വീണ്ടും പരിക്കേറ്റതായി റിപ്പോർട്ട്.എല്എക്കുപ്പേ പറയുന്നത് അനുസരിച്ച് മറ്റൊരു പരിക്കിൽ നിന്ന് കരകയറുന്നതിനിടെ താരത്തിനു വീണ്ടും തുടക്ക് പരിക്കേല്‍ക്കുകയായിരുന്നു.ഇനി പത്ത് ദിവസത്തേക്ക് പോഗ്ബ കളിക്കില്ല.ഇതോടെ താരത്തിനെ ഇനി ദെഷാംപ്സ് ടീമിലേക്ക് വിളിക്കില്ല എന്നാണ് ഫ്രഞ്ച് മാധ്യമങ്ങള്‍ പറയുന്നത്.
മാഞ്ചസ്റ്റർ യുണൈറ്റഡിലെ ആറ് സീസണുകൾക്ക് ശേഷം വേനൽക്കാലത്ത് പോഗ്ബ യുവന്റസിലേക്ക് മടങ്ങി, എന്നാൽ ഈ സീസണിൽ ഫ്രാൻസ് ഇന്റർനാഷണൽ ഇതുവരെ ഒരു മത്സരം പോലും യുവേക്ക് വേണ്ടി കളിച്ചിട്ടില്ല.ഈ സീസണിന്റെ തുടക്കത്തിൽ മിഡ്ഫീൽഡർ കാൽമുട്ടിന് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.നവംബർ 22ന് നടക്കുന്ന ഫിഫ ലോകകപ്പ് മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ യോഗ്യരല്ലാത്ത താരങ്ങളെ കളിക്കാന്‍ ഇറക്കില്ല എന്ന് ദെഷാംപ്സ് നേരത്തെ പറഞ്ഞിരുന്നു.റഷ്യന്‍ വേള്‍ഡ് കപ്പില്‍ ഫ്രഞ്ച് ടീമിന്റെ നെടുംതൂണ് ആയ താരം ലോകക്കപ്പ് ഫൈനല്‍ മത്സരത്തിലും ക്രൊയേഷ്യക്കെതിരേ ഗോള്‍ നേടിയിരുന്നു. അദ്ദേഹത്തിന്റെ അഭാവം ഫ്രാന്‍സിനെ എല്ലാ രീതിയിലും അലട്ടും എന്നത് ഉറപ്പാണ്.






































