റാമോസ് ,പിക്വെ എന്നിവരെ 55 അംഗ പ്രാഥമിക ടീമിൽ ഉള്‍പ്പെടുത്തി ലൂയിസ് എൻറിക്വെ
സ്പെയിൻ മാനേജർ ലൂയിസ് എൻറിക്വെ 2022 ഫിഫ ലോകകപ്പിനുള്ള 55 അംഗ പ്രാഥമിക ടീമിൽ ജെറാർഡ് പിക്വെയെയും സെർജിയോ റാമോസിനെയും ഉൾപ്പെടുത്തി എന്ന റിപ്പോര്‍ട്ട് പുറത്തു വിട്ട് സ്പാനിഷ് മാധ്യമമായ എല്‍ നാഷണല്‍. കഴിഞ്ഞ ദശാബ്ദത്തിലേറെയായി സ്പെയിനിന്റെ പ്രതിരോധം കാത്തു സൂക്ഷിച്ച റാമോസും പിക്വെയും അടുത്ത കാലത്ത് മോശം ഫോമില്‍ ആയിരുന്നു.അത് മൂലം ഇന്റര്‍നാഷണല്‍ ഫുട്ബോളില്‍ അവരുടെ സാന്നിധ്യവും ഇടിഞ്ഞു.പിക്വെ 2018 വേള്‍ഡ് കപ്പിലെ മോശം പ്രകടനത്തിന് ശേഷം സ്പെയിന് ടീമില്‍ നിന്ന് വിരമിക്കുകയും ചെയ്തിരുന്നു.
അതേസമയം ദേശീയ ടീമിന്റെ മുൻ ക്യാപ്റ്റനാണ് റാമോസ്. എന്നിരുന്നാലും, കഴിഞ്ഞ സീസൺ മുതൽ പാരീസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി) ഡിഫൻഡർ പരിക്കിന്റെ പിടിയിലാണ്.2021-ൽ കൊസോവോയ്ക്ക് എതിരെയാണ് റാമോസ് അവസാനമായി ദേശീയ ടീമിനായി കളിച്ചത്.റാമോസും പിക്വെയും ഇനിയുള്ള മത്സരങ്ങളില്‍ മികച്ച ഫോം പുറത്തെടുത്താല്‍ ടീമിലേക്ക് ഇരുവരെയും ലൂയി ക്ഷണിക്കും എന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ വെളിപ്പെടുത്തുന്നത്. നവംബർ 14-നകം സ്പാനിഷ് മാനേജർ 2022 ഫിഫ ലോകകപ്പിനുള്ള തന്റെ അന്തിമ ടീമിനെ സമർപ്പിക്കണം.






































